മലയാളികളുടെ ഭക്ഷണ ശീലത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ചപ്പാത്തി’. ആരോഗ്യമുള്ള ശരീരത്തിനായി ചപ്പാത്തി കഴിക്കുന്നത് നല്ലത് തന്നെയാണ്.
എന്നാൽ ഏത് സമയത്ത് ചപ്പാത്തി കഴിച്ചാലാണ് കൂടുതൽ ഉപയോഗം എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിന് പോഷകങ്ങള്‍ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൈകുന്നേര സമയത്ത് അല്ലെങ്കിൽ രാത്രിയിലാണ്. അതിനാൽ സ്ഥിരമായി വൈകുന്നേരം അല്ലെങ്കിൽ രാത്രിയിൽ ചപ്പാത്തി കഴിക്കുന്നതിലൂടെ ഊര്‍ജ്ജത്തിന്റെ കലവറയായ ചപ്പാത്തി ആരോഗ്യത്തിന് വളരെയധികം സഹായകമാകുന്നു.
അതേസമയം തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉത്തമമായ പരിഹാരമാണ് ചപ്പാത്തി. ചപ്പാത്തി സ്ഥിരമായി കഴിക്കുന്നതിലൂടെ തടി കുറയും. അതിലുപരി കഴിക്കുന്ന സമയമാണ് ശ്രദ്ധിക്കേണ്ടത്. വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ചപ്പാത്തി സഹായിക്കുന്നു. ദഹന പ്രക്രിയ കൃത്യമാക്കാനും ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണകമാകും. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്.
അതുപോലെ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ചപ്പാത്തി. ചപ്പാത്തി എന്തുകൊണ്ടും സ്ഥിരമായി വൈകുന്നേരങ്ങളില്‍ കഴിക്കാം. ഹൃദയാഘാത സാധ്യത കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗമാണ് വൈകുന്നേരങ്ങളിലെ ചപ്പാത്തി തീറ്റ.
ഹൃദയാഘാതം മാത്രമല്ല മസ്തിഷ്ക്കാഘാത സാധ്യതയും ചപ്പാത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ചപ്പാത്തി ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ അന്നജം കുറവുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.