ന്യൂഡല്‍ഹി: കായിക ഫെഡറേഷനുകള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയത് കോടതി റദ്ദാക്കിയതിനെ അംഗീകരിച്ച് കേന്ദ്ര കായിക മന്ത്രാലയം. 54 ദേശീയ കായിക ഫെഡറേഷ നുകള്‍ക്ക് പ്രത്യേ പദവി നല്‍കിയ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ഫെഡറേഷനുകളെ അംഗീകരിക്കുന്നത് വഴി അവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ കായിക വികസനത്തിന് ഉപയോഗിക്കാനാകുമെന്ന സൗകര്യമാണ് ഇല്ലാതായിരിക്കുന്നതെന്ന് കിരണ്‍ റിജിജു പറഞ്ഞു. കോടതി നടപടി കായിക മന്ത്രാലയം എന്ന നിലയില്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയാണെന്നും റിജിജു പറഞ്ഞു. ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍, ഹോക്കി ഫെഡറേഷന്‍, അത്‌ലറ്റിക് ഫെഡറേഷന്‍ എന്നിവരടക്കം 54 ഫെഡറേഷനുകള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക ഗ്രാന്റ് ലഭിക്കുന്ന അംഗീകാരം നല്‍കിയത്.
ദേശീയ ഫെഡറേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് സംവിധാനം ഒരുക്കിയത്. ഇനി ഇത്തരം എല്ലാ കായിക സംഘടനകളേയും സഹായിക്കാന്‍ മറ്റ് മാർഗങ്ങൾ തേടേണ്ടിവരുമെന്നും കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കഴിഞ്ഞ ദിവസം കായിക പരിശീലകര്‍ക്കുള്ള ശമ്പളം രണ്ടു ലക്ഷം രൂപ എന്ന പരിധി മാറ്റാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇനി മുതല്‍ ഒരു പരിശീലകന്‍ നാലുവര്‍ഷത്തേക്ക് അതേ സ്ഥാനത്ത് തുടരുമെന്നും വിദേശ പരിശീലകര്‍ക്കും ഇതാണ് മാനദണ്ഡമെന്നും കിരണ്‍ റിജിജു പറഞ്ഞു. ഒരു ഒളിമ്പിക്‌സ് കാലഘട്ടം മുഴുവനായി ഒരു പരിശീലകന്‍ ടീമിനൊപ്പം തുടരുന്നതായി വ്യക്തിപരമായി കായിക താരങ്ങള്‍ക്കും ഗുണം ചെയ്യുക എന്നും മന്ത്രി പറഞ്ഞു.















