മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ബിസിസിഐ. ഡിസ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കൽ സംഘം പരിക്ക് നിരീക്ഷിച്ചുവരികയാണ്. ശ്രേയസ് അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രേയസ് അയ്യരെ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ബിസിസിഐ വിശദീകരിച്ചത്. ഇന്ത്യൻ ടീം ഡോക്ടർ ശ്രേയസിനൊപ്പം ഡിസ്നിയിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.
ഒക്ടോബർ 25-ന് ഡിസ്നിയിൽ നടന്ന ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കാനിംഗിൽ പ്ലീഗയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു.















