കാന്‍പൂര്‍: എട്ടു പോലീസുദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്ത വികാസ് ദുബെയെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേരെ പോലീസ് പിടികൂടി. ഒരു സ് ത്രീയടക്കമാണ് പിടിക്കപ്പെട്ടത്. പോലീസുകാരെ ആക്രമിച്ചവരല്ല പക്ഷെ ദുബെയ്‌ക്ക് എല്ലാ സഹായവും നല്‍കിയവ രാണെന്നും പോലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മൂന്നു പോലീസുകാരെക്കൂടി ഉത്തര്‍പ്രദേശ് പോലീസ് സസ്‌പെന്‍ഡ് ചെയ്തു. രണ്ടു സബ് ഇന്‍സെപ്കടര്‍മാരടക്കം മൂന്നു പോലീസുകാരെയാണ് അന്വേഷണ വിധേയമായി പുറത്താക്കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും കാന്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു.
വികാസ് ദുബെ സംഭവത്തോടെ 20 പോലീസുകാര്‍ക്ക് കാന്‍പൂരിലെ ഗുണ്ടാത്തലവനുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആദ്യ ദിവസം തന്നെ റെയ്ഡ് വിവരം വികാസ് ദുബെയെ അറിയിച്ച ഒരു പോലീസുകാരനെ പുറത്താക്കിയിരുന്നു. വികാസിന്റെ ഏറ്റവും അടുത്ത അനുയായിയായ ദയാ ശങ്കര്‍ അഗ്നിഹോത്രിയെ പിടിച്ചതോടെയാണ് പോലീസിനകത്തെ വികാസിന്റെ കൂട്ടാളികളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
വെടിവെയ്പ്പില്‍ പരിക്കുകളോടെ രക്ഷപെട്ട എസ്.ഐ കൗശലേന്ദ്ര പ്രതാപ് സിംഗാണ് റെയ്ഡും തുടര്‍ന്ന് വികാസ് ദുബെ നടത്തിയ ആക്രമണവും പോലീസിനോട് വിശദീകരിച്ചത്. ചൗബേപൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സന്ദേശത്തിന് അനുസരിച്ചാണ് താന്‍ റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തിയത്. കുറച്ചു ദുരെ മാറ്റി ജീപ്പ് നിര്‍ത്തിയ ശേഷം ജെ.സി.ബിയുടെ അടുത്തേക്ക് നീങ്ങുമ്പോഴാണ് കനത്ത വെടിവെയ്പ്പുണ്ടായതെന്നും കൗശലേന്ദ്ര പറഞ്ഞു. 8 പോലീസുകാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ രാത്രി തന്നെ പോലീസ് തിരച്ചില്‍ ആരംഭിച്ചെങ്കിലും വികാസ് ദുബെയെ പിടികൂടാനായിട്ടില്ല. നിലവില്‍ തലയ്‌ക്ക് രണ്ടര ലക്ഷം രൂപയാണ് ഉത്തര്‍പ്രദേശ് പോലീസ് വിലയിട്ടിരിക്കുന്നത്.















