പാരീസ്: നെയ്മര്‍ക്കെതിരെ ക്ലബ്ബ് മാറ്റത്തിലെ കേസ്സ് തള്ളി കായിക കോടതി. ബാഴ്‌സലോ ണയിലേക്ക് 2013ല്‍ നെയ്മര്‍ കൂടുമാറിയതില്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് സാന്റോസ് കേസ്സ് നല്‍കിയത്. നിലവില്‍ പാരീസ് സെയിന്റ് ജെര്‍മെയിന്‍ ക്ലബ്ബിന്റെ ഫോര്‍വേഡ് എന്ന നിലയില്‍ കളിക്കുകയാണ് ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍.
ബ്രസീസിലെ സാന്റോസ് ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കേയാണ് നെയ്മര്‍ ബാഴ്‌സലോണയുമായി കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ തങ്ങളുമായുള്ള കരാര്‍ കാലഘട്ടം തീരും മുന്നേ നെയ്മറിനെ ബാഴ്‌സ എടുക്കുകയായിരുന്നുവെന്നാണ് സാന്റോസിന്‍രെ പരാതി. ഇതിന്റെ പേരില്‍ 400 കോടിയുടെ നഷ്ടപരിഹാരം നല്‍കണമെന്നും ക്ലബ്ബ് കോടതിയില്‍ പരാതിയായി പറഞ്ഞിരുന്നു. എന്നാല്‍ ക്ലബ്ബുകള്‍ തമ്മില്‍ 2013 ജൂണില്‍ തന്നെ ധാരണ എത്തിയതായും നെയ്മര്‍ വിഷയം മുന്നേ തന്നെ ബ്രസീലിയന്‍ ക്ലബ്ബുമായി സംസാരിച്ചിരുന്നതായും കോടതി നിരീക്ഷിച്ചു.