ലഖ്‌നൗ: വികാസ് ദുബെയെ അറസ്റ്റ് ചെയ്ത മധ്യപ്രദേശ് സര്‍ക്കാറിനെ അഭിനന്ദിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസ് സേനയുടെ നിതാന്ത ജാഗ്രതയാണ് കൊടുംകുറ്റവാളിയെ പിടികൂടാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആദിത്യനാഥിനോട് പറഞ്ഞു. ഫോണില്‍ വിളിച്ചാണ് യോഗി ആദിത്യനാഥ് അഭിനന്ദിച്ചത്.
ഉജ്ജയിനിയിലെ പ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തവേയാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന തിരച്ചിലില്‍ വികാസ് ദുബെയുടെ അഞ്ചു കൂട്ടാളികളെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. വികാസിനെ സഹായിച്ച അഞ്ചു പോലീസുകാരെ സസ്‌പെന്റ് ചെയ്ത കാന്‍പൂര്‍ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.















