ജയ്പൂര്‍: സംസ്ഥാനത്ത് ഏറ്റവും അധികം ലഭ്യമായ സൂര്യപ്രകാശത്തെ പരമാവധി ഉപയോഗി ക്കാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. എല്ലാ ജലസേചന പദ്ധതികളിലും ഇനി സൗരോര്‍ജ്ജമാണ് ശക്തിപകരുക എന്ന് സംസ്ഥാന പൊതുഭരണവകുപ്പ് അറിയിച്ചു. നിലവിലെ എല്ലാ ജലസേചന പദ്ധതികളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. അതുപ്രകാരം എല്ലാ കനാലുകളുടേയും മുകളില്‍ ഇനി കുടപോലെ സൗരോര്‍ജ്ജപാനലുകള്‍ സ്ഥാനം പിടിക്കും.
അതാത് പദ്ധതികള്‍ക്ക് ആവശ്യമുള്ള വൈദ്യുതിക്ക് പുറമേ മിച്ചംവരുന്നത് വില്‍ക്കാനും തീരുമാനിച്ചതായി സംസ്ഥാന ജലസേചന വകുപ്പ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത് രാജസ്ഥാനിലെ 190 കിലോമീറ്റര്‍ ദൂരം വരുന്ന രാജീവ് ഗാന്ധി ലിഫ്റ്റ് ഇറിഗേഷനിലാണ്. കേന്ദ്രസര്‍ക്കാറിന്റെ പാരമ്പര്യേതര ഉര്‍ജ്ജസംവിധാനത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാവുക. ഇതിലൂടെ 110 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുകയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് യാദവ് പറഞ്ഞു.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനുമായിട്ടാണ് പദ്ധതിയുടെ ധാരണ. സംസ്ഥാനത്ത് ജലസേചനവുമായി ബന്ധപ്പെട്ട് 140 പമ്പിംഗ് സ്റ്റേഷനുകളാണുള്ളത്. ഗുജറാത്തിലെ നര്‍മദാ കനാലില്‍ നടപ്പാക്കിയ പദ്ധതിയാണ് രാജസ്ഥാനും മാതൃകയാക്കുന്നത്.















