മുംബൈ: കൊറോണ ലോക്ഡൗണ്‍ കാലത്തെ മാന്ദ്യത്തെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം മുന്നേറുന്നതായി ആര്.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വിശകലനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ സാമ്പത്തിക രംഗം സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന നല്ല സൂചനകളാണ് കാണിക്കുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
കൊറോണയുടെ ലോക്ഡൗണിന് ശേഷം നിലവിലെ രണ്ട് അണ്‍ലോക് സാഹചര്യങ്ങളാണ് ആര്.ബി.ഐ മേധാവി ചൂണ്ടിക്കാണിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം അത് നന്നായി പുരോഗമി ക്കുകയാണ്’ സ്റ്റേറ്റ് ബാങ്കുകളുടെ 7-ാമത് എക്കണോമിക്സ് കോണ്‍ക്ലേവില്‍ സംസാരിക്കു കയായിരുന്നു ശക്തികാന്ത് ദാസ്.
എങ്ങനെയാണ് നാം പ്രതിസന്ധി പരിഹരിക്കുക എന്നത് ഈ വര്‍ഷത്തെ മധ്യവാര്‍ഷിക അവലോകത്തിലൂടെ വേണം തീരുമാനിക്കാന്‍. മൂലധനം കൂട്ടേണ്ടതും വളരെ അത്യാവശ്യമാണ്. ഒപ്പം ബാങ്കിന്റെ വായ്പാനയത്തിലും തിരികെ കിട്ടേണ്ട തുകകളുടെ കാര്യത്തിലും കൂടുതല്‍ പുരോഗതി നേടേണ്ടതുണ്ടെന്നും ആര്.ബി.ഐ മേധാവി പറഞ്ഞു.