കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്തി കെട്ടുതൂക്കിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ദിനാജ്പൂര്‍ ബിജെപി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. മാര്‍ക്കറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ നിന്നും വെളുപ്പിന് ഒരു മണിയ്‌ക്ക ചിലര്‍വന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് ദാരുണമായി കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശവാസികളാണ് ഹേംതാബാദ് പൊതുമാര്‍ക്കറ്റിലെ ഒരു കടയുടെ മുന്നില്‍ മൃതദേഹം കണ്ടത്. ഒട്ടും ഉയരമില്ലാത്ത ഒരു ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത. കൊലപാതകമെന്ന സംശയത്തിലേയ്‌ക്ക് ഈ അസ്വാഭാവികത വിരല്‍ചൂണ്ടുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടശേഷം ബി.ജെ.പിയിലെത്തി എം.എല്‍.എ ആയ വ്യക്തിയാണ് ദേബേന്ദ്ര. എം.എല്‍.എയുടെ മരണം ദുരൂഹമെന്നും കൊലപാതകമാണെന്നും ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ അറിയിച്ചു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ഇസ്ലാമിക ഭീക രന്മാരുടേയും നേതൃത്വത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും വധിക്കപ്പെടുന്ന സംഭവം തുടരുകയാണെന്നും ബി.ജെ.പി ബംഗാള്‍ ഘടകം ആരോപിച്ചു.















