ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി സുരക്ഷാ സേന. ബന്ദിപ്പോറയില്‍ നാല് ഭീകരരെ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറസ്റ്റ്ചെയ്തു. ചാന്ദര്ഗീര്, സാധുനാര എന്നീ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് നാല് ഭീകരരെയും സുരക്ഷാ സേന പിടികൂടിയത്.
അറസ്റ്റിലായ ഭീകരരുടെ പക്കല്‍ നിന്നും തോക്കുകളും നിയമ വിരുദ്ധ രേഖകളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ഗ്രനേഡുകള്‍, എകെ മാഗസീനുകള്, എകെ 25 തോക്കുകള്‍, എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് ഭീകരര്‍ക്കെതിരെയും ജമ്മു കശ്മീര്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഭീകരരെ അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അനന്തനാഗിലെ ശ്രീഗുഫാറ മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.