തായ്പേയ്: ചൈനയുടെ ചതിപ്രയോഗം പ്രതീക്ഷിച്ച് തായ്വാന് ഒരുങ്ങുന്നു. ഹോങ്കോംഗില്‍ നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ചൈന തങ്ങളെ ഏതു നിമിഷവും ആക്രമിക്കു മെന്ന കണക്കുകൂട്ടലിലാണ് തായ് വാൻ മുന്നോട്ട് പോകുന്നത്. രാജ്യത്തെ അതിര്‍ത്തി മേഖലകളെ കേന്ദ്രീകരിച്ചുള്ള മുഴുവന്‍ പ്രതിരോധ സംവിധാനവും തയ്യാറാക്കി ക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കരയിലും കടലിലും ആകാശത്തും പ്രതിരോധ വിഭാഗത്തിന് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
എല്ലാവര്‍ഷവും നടക്കാറുള്ള വാര്‍ഷിക സൈനിക പരിശീലനം അതീവ കര്‍ശനമായ രീതിയിലാണ് സൈനിക മേധാവി ഹ്വാഗ് ഷൂ ക്വാംഗ് നടത്തിയിരിക്കുന്നത്. തായ് വാൻന്റെ ഏറ്റവും സുപ്രധാനമായ സൈനിക കേന്ദ്രം നിലനില്‍ക്കുന്ന തായ്പേയിയില് തന്നെയാണ് പരിശീലനം നടക്കുന്നത്.തായ് വാൻന്റെ അതിശക്തമായ വായുസേന കിഴക്കന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. പരിശീലനങ്ങളെല്ലാം അവിടെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
പരീശീലനത്തിന്റെ ഭാഗമായി ചൈനയുടെ മിസൈല്‍ ആക്രമണം കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ള സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് ആദ്യ ദിവസം നടന്നിരിക്കുന്നത്. സൈന്യത്തിന്റെ എല്ലാ ക്ഷമതയും പരിശോധിച്ച് ഉറപ്പുവരുത്തിക്കഴിഞ്ഞതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ചൈന നിലവില്‍ തങ്ങളുടേതു മാത്രമാണ് തായ്വന് എന്ന് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ലെന്ന സാങ്കേതിക പ്രശ്നമാണ് തായ്വാനെ അലട്ടുന്നത്. ഇന്നും ഔഗ്യോഗികമായി ചൈനീസ്തായ്പേയ് എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ ഭരണകൂടങ്ങളെ അംഗീകരിക്കാന്‍ ഇരുരാജ്യങ്ങളും പരസ്പരം തയ്യാറല്ല. കൊറോണ വിഷയത്തിലും ലോകാരോഗ്യസംഘടന തായ്വാന്റെ മുന്നറിയിപ്പിനെ ചൈനയുടെ സമ്മര്‍ദ്ദം കാരണമാണ് മുഖവിലയ്ക്കെടുക്കാതിരുന്നത്.