ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരന്‍ അറസ്റ്റില്‍. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഷാഹില്‍ ഫറൂഖി മിര്‍ ആണ് അറസ്റ്റിലായത്. പുല്‍വാമയിലെ അവന്ദിപ്പോറയില്‍ പോലീസ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഇയാളെ പിടികൂടിയത്.
ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് ഷാഹില്‍ സഹായം നല്‍കി വരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. പുല്‍വാമയിലെ ത്രാള്‍, കക്‌പോറ, ക്രീവ്, അവന്ദിപ്പോറ തുടങ്ങിയ പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് താമസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഇയാള്‍ ഒരുക്കി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിന് പുറമേ ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ഇയാള്‍ ഭീകരരെ സഹായിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷാഹിലിന്റെ പക്കല്‍ നിന്നും മാരാകായുധങ്ങളും സ്‌ഫോടക വസ്തുക്കളും, പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അവന്തിപ്പോറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.