ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് നില്‍പ്പു ശിക്ഷയും പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. ഡല്‍ഹിയിലെ സാകേത് കോടതിയുടേതാണ് ശിക്ഷാ വിധി.
21 രാജ്യങ്ങളില്‍ നിന്നും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ 284 വിദേശികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയായി ഓരോ ആളും 5,000 മുതല്‍ 10,000 രൂപവരെ പിഴയായി അടയ്‌ക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ എടുത്തു പറഞ്ഞ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനവും ഉണ്ടായി. കോടതിയില്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയതായി പൗരന്മാര്‍ ഏറ്റു പറഞ്ഞിട്ടുണ്ട്.
ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചാണ് സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് . തബ്ലീഗില്‍ പങ്കെടുത്ത മുഴുവന്‍ പേരും ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പകര്‍ച്ചവ്യാധി നിയമത്തിലെ 14 ബി, 188,269,270,271, വിദേശ നിയമത്തിലെ 51 എന്നീ വകുപ്പകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.