ജെയ്പൂര്‍ : മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ആശ്വാസമായി രാജസ്ഥാന്‍ ഹൈക്കോടതി വിധി. വെള്ളിയാഴ്ച വരെ സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാര്‍ക്കും എതിരെ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പ്രസ്താവിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ജൂലൈ 17 ന് സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന 18 കോണ്‍ഗ്രസ് എംഎല്‍എമാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ജൂലൈ 17 ന് സ്പീക്കറുടെ ചേംബറില്‍ ഹാജരാകണമെന്നും അല്ലാത്ത പക്ഷം അയോഗ്യരാക്കുമെന്നും കാണിച്ച് സ്പീക്കര്‍ സിപി ജോഷി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും ഹര്‍ജി നല്‍കിയത്.
ജൂണ്‍ 18 ന് ഹര്‍ജി പരിഗണിച്ച കോടതി ജൂണ്‍ 21 വരെ സച്ചിന്‍ പൈലറ്റിനെതിരെയും എംഎല്‍എമാര്‍ക്കെതിരെയും നടപടി സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിച്ചത്.















