ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് പിടിയില്‍. ഝാര്‍ഘണ്ഡിലെ ഗിരിധിഹ് സ്വദേശിയായ സുനില്‍ മാഞ്ചിയാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായത്. ഇയാളില്‍ നിന്നും 6 ലക്ഷം രൂപയും ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു.
2018ല്‍ എന്‍.ഐ.എ പിടികൂടിയ കമ്യൂണിസ്റ്റ് ഭീകരന്‍ മനോജ് കുമാറിന്റെ സഹായിയാണ് സുനില്‍ . കമ്യൂണിസ്റ്റ് സംഘടനകള്‍ക്ക് ലെവി ഇനത്തില്‍ തുകകള്‍ എത്തിക്കുന്ന സംഘാംഗമാണിയാള്‍. ബീഹാര്‍-ഝാര്‍ഖണ്ഡ് സ്‌പെഷ്യന്‍ ഏരിയാ കമ്മറ്റിയുടെ പ്രധാന പ്രവര്‍ത്തകനാണ് സുനിലെന്ന് എന്‍.ഐ.എ അറിയിച്ചു. പ്രദേശത്തെ പ്രധാന വ്യവസായികള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരില്‍ നിന്നും എല്ലാ മാസവും ലക്ഷങ്ങളാണ് കമ്യൂണിസ്റ്റ് ഭീകരന്മാര്‍ ഭീഷണിപ്പെടുത്തി കൈവശമാക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. പ്രതിയെ നാലു ദിവസത്തേയ്‌ക്ക് കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
ഝാര്‍ഖണ്ഡ് പോലീസ് 2018 ജനുവരി 22നാണ് ആദ്യം കേസ്സെടുത്തത്. തുടര്‍ന്നാണ് എന്‍.ഐ.എയ്‌ക്ക് കേസ്സ് കൈമാറിയത്. രാജ്യവ്യാപകമായി കമ്യൂണിസ്റ്റ് ഭീകരര്‍ക്കെ തിരെയുള്ള ശക്തമായ നടപടിയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് എടുക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന കമ്യൂണിസ്റ്റ് ഭീകരന്മാരുടെ കേന്ദ്രങ്ങളും പ്രവര്‍ത്തന ശൃഖലകളും എന്‍.ഐ.എ കണ്ടെത്തി ക്കൊണ്ടിരിക്കുകയാണ്.















