ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎംആര്‍ സജ്ജീകരിച്ച പുതിയ ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ജൂലൈ 27 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും മൂന്ന് ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുക. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ലാബുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന വെര്‍ച്ച്വല്‍ പരിപാടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശങ്ങളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാണ് ഐസിഎംആര്‍ മൂന്ന് അത്യാധുനിക ലാബുകള്‍ കൂടി സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ പുതിയ ലാബുകളില്‍ കഴിയും.
അതേ സമയം ജൂലൈ 23 വരെ 1. 54 കോടി സാമ്പിളുകളാണ് ഐസിഎംആര്‍ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 3. 52 ലക്ഷം സാമ്പിളുകള്‍ ഐസിഎംആര്‍ പരിശോധിച്ചു.