ഉന്നാവോയിലെ മൂന്നാമങ്കം; ഗംഗാ തടത്തിൽ വെന്നിക്കൊടി പാറിക്കാൻ സാക്ഷി മഹാരാജ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉന്നാവോയിലെ മൂന്നാമങ്കം; ഗംഗാ തടത്തിൽ വെന്നിക്കൊടി പാറിക്കാൻ സാക്ഷി മഹാരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

ഗംഗയ്‌ക്കും സായ് നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നതും പൗരാണികതയ്‌ക്ക് പേരുകേട്ടതുമാണ് ഉന്നാവോ നഗരം. ഉത്തർപ്രദേശിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉന്നാവോ സംസ്കാരവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ്. ഒരു കാലത്ത് വനങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ​ഗ്രാമമായിരുന്നു ഇത്. 12-ാം നൂറ്റാണ്ടിൽ രജപുത്രനായ ഗോഡോ സിംഗ് കാട് വെട്ടിത്തെളിക്കുകയും ഇത് പിന്നീട് സവായ് ​ഗോ‍ഡോ എന്ന പേരിൽ ഒരു ചെറിയ പട്ടണമായി മാറുകയും ചെയ്തു. സവായ് ​ഗോഡോയാണ് ഇന്നത്തെ ഉന്നാവോ.

പുരാതന കാല മുതൽ ജനവാസമുള്ള ന​ഗരമാണിവിടം. ഗംഗാസമതലത്തിലാണ് ഉന്നാവോ സ്ഥിതി ചെയ്യുന്നത്. കാൺപൂർ ജില്ലയിൽ നിന്ന് ഉന്നാവോയെ വേർതിരിക്കുന്നത് ഗംഗാ നദിയാണ്. പടിഞ്ഞാറ് ഗംഗാ നദിയും കിഴക്ക് സായ് നദിയുമാണ് ജില്ലയുടെ അതിർത്തി. ജില്ലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണെന്നുള്ളതും ഉന്നാവോയുടെ സവിശേഷതയാണ്.

ഉത്തർപ്രദേശിന്റെ വ്യാവസായിക കേന്ദ്രമായ കാൺപൂരിനും തലസ്ഥാനമായ ലഖ്‌നൗവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഉന്നാവോ ലോക്‌സഭാ മണ്ഡലം തുകൽ വ്യവസായത്തിന് ആഗോളതലത്തിൽ പേരുകേട്ടതാണ്. അതുകൊണ്ടു തന്നെ യുപിയിലെ ലെതർ ബെൽറ്റ് എന്നാണ് ഈ ദേശത്തെ വിളിക്കുന്നത്.

ഉന്നാവോയുടെ ചരിത്രം മാറ്റിക്കുറിച്ച സാക്ഷി മഹാരാജ്

സാക്ഷി മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി സച്ചിദാനന്ദ ഹരി സാക്ഷി ജി മഹാരാജ്. തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുകയും, ആ നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിൽ ഉറക്കെപ്പറയുകയും ചെയ്യുന്ന വ്യക്തി. പിന്നാക്ക വിഭാ​ഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഉന്നാവോയിൽ കാവിക്കൊടി പാറിക്കാൻ വീണ്ടും ഇറങ്ങിയിരിക്കുകയാണ് സാക്ഷി മഹാരാജ്.

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സാക്ഷി ധാമിൽ ആത്മാനന്ദ്ജി മഹാരാജിന്റെയും മദാലസദേവി ലോധിയുടെയും മകനായാണ് സാക്ഷി ജനിച്ചത്. ചെറുപ്പകാലം മുതൽ രാഷ്‌ട്രീയത്തിൽ സജീവമായ സാക്ഷി മാഹാരാജ് 1991-ൽ മഥുരയിൽ നിന്നും 1996-ലും 1998-ലും ഫറൂഖാബാദിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2014-ലും തന്റെ ജനവിധി തേടാനായി ഉന്നാവോ ലോക്സഭാ മണ്ഡലത്തിൽ നിന്നും സാക്ഷി മാഹാരാജ് മത്സര രം​ഗത്തിറങ്ങിയിരുന്നു. 2019 ൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഒരുമിച്ച് മത്സരിച്ചപ്പോൾ അദ്ദേഹം 7.3 ലക്ഷം വോട്ടുകൾ നേടി. എന്നത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 56.3% നേടി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.10 ലക്ഷം വോട്ടിനും 2019-ലെ തിരഞ്ഞെടുപ്പിൽ 4.9 ലക്ഷത്തിനുമാണ് അദ്ദേഹം വിജയിച്ചത്.

രാജ്യത്ത് 17 വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ആശ്രമങ്ങളുമുള്ള സാക്ഷി മഹാരാജ് ഗ്രൂപ്പിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം.

ഉന്നാവോയിലെ രാഷ്‌ട്രീയപ്പോരാട്ടം

സാക്ഷി മാഹരാജിനെതിരെ ജനവിധി തേടാൻ സമാജ് വാദി പാർട്ടിക്ക് വേണ്ടി അന്നു ടണ്ടറും ബിഎസ്പിയ്‌ക്ക് വേണ്ടി അശോക് കുമാർ പാണ്ഡെയുമാണ് കളത്തിലിറങ്ങുന്നത്. ശക്തമായ തെരഞ്ഞെ‌ടുപ്പ് പ്രചാരണം നടക്കുന്ന ​ഉന്നാവോയിൽ ജനങ്ങൾ ആർക്കൊപ്പമെന്ന അറിയാനുള്ള ആകാംക്ഷയിലാണ് സ്ഥാനാർത്ഥികൾ. എന്നാൽ കോൺ​ഗ്രസ് തട്ടകം പൊളിച്ചടുക്കിയ സാക്ഷി മഹാരാജ് ഇക്കുറിയും ലോക്സഭ സീറ്റ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉന്നാവോ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി നേതാവ് അരുൺ ശങ്കർ ശുക്ലക്കെതിരെ സാക്ഷി രംഗത്തെത്തിയിരുന്നു. അന്ന് മത്സര ചൂടേറിയ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ 4,00,956 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സാക്ഷി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെപ്പോലെതന്നെ വൻ ഭൂരിപക്ഷത്തോടെ വീണ്ടും സാക്ഷി മഹാരാജ് ജയിക്കുമെന്ന് ബിജെപിയ്‌ക്ക് പരിപൂർണ വിശ്വാസമാണ്. മണ്ഡലത്തിൽ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണവും നടക്കുന്നുണ്ട്. . 1991-ൽ കോൺ​ഗ്രസിന്റെ അക്കൗണ്ട് ബിജെപി പിടിച്ചതോടെ പിന്നീട് തുടർച്ചയായ മൂന്ന് തെര‍ഞ്ഞെടുപ്പുകളിലും ആ സ്ഥാനം നിലനിർത്തുകയിരുന്നു.

2014-ലെയും 2019-ലെയും പോലെ മോദി തരം​ഗം ഇത്തവണയും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. വോട്ടർമാർ ഏറെയും പട്ടികജാതി-വർ​ഗ വിഭാഗത്തിൽപ്പെട്ടവരാണ്.

 

ഉന്നാവോ ലോക്സഭാ മണ്ഡലം

രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പാർലമെൻ്റ് സീറ്റുകളിലൊന്നാണ് ഇവിടം. മോഹൻ, ഉന്നാവോ, ബംഗർമൗ, സഫിപൂർ, ഭഗവന്ത്‌നഗർ, പൂർവ എന്നീ ആറ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഉന്നാവോ ലോക്സഭാ മണ്ഡലം.

13 ലോക്സ​ഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെ‌ടുപ്പ് നാളെയാണ് നടക്കുന്നത്. 23,41,740 വോട്ടർമാരാണ് ഉന്നാവോ ലോക്സഭാ മണ്ഡലത്തിലുള്ളത്. പൊതുതെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലാണ് ഉന്നാവോ വോട്ട് ചെയ്യുന്നത്. നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ 2498 പോളിം​ഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Tags: unnavosakshi maharaja
Share
Tweet
SendShare

More News from this section

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

Latest News

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies