കാസര്‍ഗോഡ്: കൊറോണ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് വ്യാപകമായ നിരോധനം. അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, നീലേശ്വരം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ രാത്രിമുതല്‍ കര്‍ശന നിയന്ത്രണം തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
ജില്ലയിലെ നിരോധനാജ്ഞ വാഹനഗതാഗതത്തിലും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അതുപ്രകാരം പൊതുവാഹനങ്ങളിലെ യാത്രകളിലും നിയന്ത്രണമുണ്ട്. ആഭ്യന്തര ഓട്ടോ, ടാക്‌സി സംവിധാനങ്ങളും അനുവദിക്കില്ല. പൊതു സ്ഥലത്തെ എല്ലാവിധ ഒത്തുചേരലും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. രാവിലെ 11 മുതല്‍ 5 മണിവരെ കടകള്‍ തുറക്കാം. എല്ലായിടത്തും സാനിറൈസറുകളും വച്ചിരിക്കണം. മാസ്‌ക് ധരിക്കാത്ത ആരേയും അനുവദിക്കരുത്. രണ്ട് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടില്‍ നിന്നും നാല്‍പ്പതിലേറെ പേര്‍ക്ക് കൊറോണ പടര്‍ന്നതോടെയാണ് സ്ഥിതി രൂക്ഷമായത്. ആ പ്രദേശത്തെ മ്യാരേജ് ക്ലസ്റ്ററെന്ന പേരിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ വിവാഹച്ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.വിവാഹ ആവശ്യത്തിനായി വലിയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന നിര്‍ദ്ദേശവും ഭരണകൂടം മുന്‍കരുതലായി പുറപ്പെടുവിച്ചിരിക്കുകയാണ്.















