ശ്രീനഗര്‍: ജമ്മുകശ്മീരിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലായി ദോഡ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ജമ്മു മേഖലയിലെ ദോഡ നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ മലയോരമേഖലയിലാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം നടക്കുന്നത്.
100 വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സാധിക്കുന്ന കോളേജും ഗവേഷണ കേന്ദ്രവുമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. 300 രോഗികളെ ചികിത്സിക്കാനുള്ള സംവിധാനവും ഇവിടെ ഒരുങ്ങുന്നുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വിദ്യാര്‍ത്ഥികളെ പൊതുപ്രവേശന മാനദണ്ഡത്തില്‍ പരിഗണിക്കുമെങ്കിലും ജമ്മുകശ്മീരി പൗരന്മാര്ക്ക് മുന്ഗണനയു ണ്ടാകുമെന്നും ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഹോസ്റ്റലുകളും ഇതോടൊപ്പം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിനൊപ്പം ഇതേ ജില്ലയില്‍ ആയുര്‍വ്വേദത്തിനായി ഔഷധ സസ്യ ഉദ്യാനവും ഗവേഷണ കേന്ദ്രവും നിര്‍മ്മാണ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.