ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തെ പരിശീലിപ്പിക്കുന്ന വനിതാ പരിശീലകയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. ഷൂട്ടിംഗ് ഇനം പരിശീലിപ്പിക്കുന്ന ഡോ.കാര്‍ണി സിംഗ് രാംഗേയ്‌ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ പരിശീലനം നിലവില്‍ തുടങ്ങിയിട്ടില്ലെന്നും പരിശീലന കേന്ദ്രത്തില്‍ ഡോ.കാര്‍ണി വന്നിരുന്നില്ലെന്നും സ്‌പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു.
ഡോ.കാര്‍ണി സിംഗ് വാഴാഴ്ച മാത്രമാണ് സായ് കേന്ദ്രത്തിലെത്തിയത്. വന്നെങ്കിലും റിസപ്ഷനില്‍ വന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു താരവുമായും ഡോ. കാര്‍ണി നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും സായ് അധികൃതര്‍ പറഞ്ഞു. പരിശീലിപ്പിക്കാനായെത്തിയതിനാല്‍ നടത്തിയ നിലവിലെ കൊറോണ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും ദേശീയ കായിക പരിശീലന കേന്ദ്രം അധികൃതര്‍ പറഞ്ഞു.