രാമരാജ്യമാകാൻ ഭാരതം ; അടവുകൾ പയറ്റി പാകിസ്താൻ , വിട്ടുവീഴ്ച്ചയില്ലാത്ത നീക്കങ്ങളുമായി മോദി സർക്കാർ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

രാമരാജ്യമാകാൻ ഭാരതം ; അടവുകൾ പയറ്റി പാകിസ്താൻ , വിട്ടുവീഴ്‌ച്ചയില്ലാത്ത നീക്കങ്ങളുമായി മോദി സർക്കാർ

Janam Web Desk by Janam Web Desk
Aug 1, 2020, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാമമന്ത്രങ്ങൾ ഉരുവിട്ട് രാമരാജ്യമാകാൻ ഒരുങ്ങുകയാണ് ഭാരതം . ഈ മാസം അഞ്ചിനു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തുമ്പോൾ ഒരു ജനത വർഷങ്ങളായി കാത്തിരുന്ന സ്വപ്നമാണ് നടപ്പിലാകുന്നത് .

ആര്‍ട്ടിക്കിള്‍370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍തന്നെയാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജയും നടക്കുന്നത്. വീണ്ടും ഒരു ഓഗസ്റ്റ് അഞ്ച് കൂടി ചരിത്രമാക്കാനുള്ള തീരുമാനത്തിലാണ് മോദി സർക്കാർ .കേന്ദ്രസർക്കാരിന്റെ കരുത്തുറ്റ നീക്കമായാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ലോകം കാണുന്നത് .

ദിവസങ്ങൾക്ക് മുൻപ് തന്നെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ലക്ഷ്യമിട്ട് ഭീകരർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു . എന്നാൽ ഭൂമിപൂജ ചടങ്ങ് പഴുതുകളടച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് മോദി സർക്കാരിന്റെ നിർദേശം .

പാകിസ്താന്‍  പട്ടാളത്തിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് 20 മുതല്‍25 വരെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ തയ്യാറെടുത്തിരിക്കുകയാണ്. 5 മുതല്‍6 വരെ ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെ കടന്നുകയറാനും പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം രൂപം കൊണ്ട റെസിസ്റ്റന്റ് ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഈ ദിവസം ആക്രമണങ്ങൾ നടത്താൻ ഐഎസ്ഐ ഉപയോഗിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.

ഓഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കാനാണ് പാകിസ്താന്റെ നീക്കം. പാകിസ്താൻ സൈന്യത്തിന്റെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കും . മുൻപും അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം അനുവദിക്കില്ലെന്നും രാമക്ഷേത്രം നിർമ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഏതു അക്രമത്തിലൂടെയും തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജയ്ഷെ മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ഇവയെല്ലാം മുൻ കൂട്ടി കണ്ട് അയോധ്യ, ജമ്മു കശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങള്‍അതീവ ജാഗ്രതയിലാണ്. ഇവിടങ്ങളിൽ സുരക്ഷയും വര്‍ധിപ്പിച്ചു. ആക്രമണങ്ങൾ തടയാൻ സൈന്യവും , പൊലീസും , ഇന്റലിജൻസും തയ്യാറായി കഴിഞ്ഞു . സുരക്ഷാകവചങ്ങളാൽ നിറയുകയാണ് അയോദ്ധ്യ. ഓഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് ഏതു സാഹചര്യവും നേരിടാൻ പൊലീസുണ്ട്. അയോദ്ധ്യ നിവാസികളും സഹകരിക്കുന്നുണ്ട് .

അയോദ്ധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉയരേണ്ടത് രാമക്ഷേത്രമാണെന്നും മസ്ജിദിന് പ്രസക്തിയിലെന്നുമാണ് അയോദ്ധ്യയിലെ മുസ്ലീം സമൂഹത്തിന്റെ അഭിപ്രായം .പാകിസ്താൻ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാം രാഷ്‌ട്രങ്ങളുടെ ഒരു താല്പര്യവും ഇന്ത്യയിൽ നടപ്പാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും അവർ പറയുന്നു .

മഹാരാജ് ഗഞ്ച്, സിദ്ധാർത്ഥനഗർ, ശ്രാവസ്തി, ബഹ്‌റൈച്ച് എന്നിവിടങ്ങളിൽ സേനയെ വിന്യസിച്ചു കഴിഞ്ഞതായി ഗോരഖ്പൂർ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ദാവ ഷെർപ പറഞ്ഞു. ക്ഷേത്ര ഭൂമിയുടെ 68 കിലോമീറ്റർ അകലെ മുതൽ സേനയുടെ നിരീക്ഷണത്തിലാണ് .വ്യക്തികളെയും വാഹനങ്ങളെയും അന്വേഷണമില്ലാതെ കർശന പരിശോധനയ്‌ക്കും വിധേയമാക്കുന്നുണ്ട്.

Tags: ayodhya
Share7600TweetSendShare

More News from this section

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

Latest News

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies