അറിയുക സ്ത്രീകളിലെ വിഷാദരോഗം അപകടകരമായേക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

അറിയുക സ്ത്രീകളിലെ വിഷാദരോഗം അപകടകരമായേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 08:10 pm IST
FacebookTwitterWhatsAppTelegram

അഞ്ചിൽ ഒരു സ്ത്രീക്ക് വിഷാദ രോഗം ഉണ്ടാവുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ആണുങ്ങളേക്കാൾ സ്ത്രീകൾ കൂടുതലായി വിഷാദരോഗത്തിന് അടിമപ്പെടുന്നു . ഋതുമതിയാകുമ്പോൾ തൊട്ട് ആർത്തവ വിരാമം വരെ സ്ത്രീകൾ പലതരത്തിലുള്ള ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു . ഓരോ അവസ്ഥയിലും സ്ത്രീകളിൽ പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ആയിരിക്കും ഉടലെടുക്കുക . ഇത്തരം മാനസിക ശാരീരിക സംഘർഷങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ അത് ചിലപ്പോൾ എത്തിക്കുന്നത് വിഷാദരോഗത്തിലേക്കായിരിക്കാം .

സങ്കടം , ഉൽകണ്ഠ , നിസ്സംഗമായ മാനസികാവസ്ഥ , മുൻപ് ആസ്വദിച്ചിരുന്ന രതിയുൾപ്പെടെ പലതിനോടും വിരക്തി തോന്നുക , പെട്ടെന്ന് ദേഷ്യം വരുക , കാരണമില്ലാതെ നിർത്താതെ കരയുക , ഉറക്കമില്ലായ്മ , വിശപ്പില്ലായ്മ , അകാരണമായ കുറ്റബോധം , താൻ ഒന്നിനും കൊള്ളാത്തവൾ ആണെന്ന തോന്നൽ , നിസ്സഹായാവസ്ഥ , പ്രതീക്ഷ നഷ്ടപ്പെടുക , ഭാരം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക , ശ്രദ്ധ ചെലുത്താൻ കഴിയാതിരിക്കുക , ആത്മഹത്യ പ്രവണത തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ആവാം . സാധാരണയിൽ കൂടുതൽ നാളുകൾ ഈ ലക്ഷണങ്ങൾ നീണ്ടു നിന്നാൽ അത് വിഷാദരോഗം ആണെന്ന് മനസിലാക്കി ഉടൻ തന്നെ ചികിത്സ തേടുക .

പഠനങ്ങൾ അനുസരിച്ചു സ്ത്രീകളിൽ വിഷാദരോഗം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രത്യുല്പാദന , ജനിതകമായ അല്ലെങ്കിൽ മറ്റ് ജീവശാസ്ത്രപരമായ ഘടകങ്ങൾ ഉൾപ്പെടുന്നു. ഇന്ന് ഭൂരിഭാഗം സ്ത്രീകളും ഉദ്യോഗസ്ഥകളാണ് . വീട്ടിലെ ജോലിയും , കുട്ടികളെ വളർത്തലും ഒപ്പം ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദവും എല്ലാം കൂടി ചേരുമ്പോൾ പല സ്ത്രീകൾക്കും താങ്ങാനാവുന്നതിൽ അപ്പുറമായിരിക്കും കാര്യങ്ങൾ . ഇത് ഒരു പരിധി കഴിയുമ്പോൾ വിഷാദരോഗത്തിലേക്ക് വഴി മാറുന്നു .

സാധാരണ ജീവിതശൈലിയിൽ നിന്ന് പൊടുന്നനെയുള്ള മാറ്റമാണ് ഒരു സ്ത്രീക്ക് അമ്മയായി കഴിയുമ്പോൾ ഉണ്ടാകുന്നത് . ഇത്തരത്തിലുള്ള  മാറ്റങ്ങൾ സ്ത്രീകളിൽ മാനസികസംഘർഷങ്ങൾ ഉണ്ടാക്കിയേക്കാം .ചില സ്ത്രീകൾക്ക് ഒരു കുഞ്ഞുണ്ടായി രണ്ടു മൂന്ന് ദിവസം കഴിയുമ്പോൾ ആയിരിക്കാം പലതരത്തിലുള്ള ചിന്തകൾ ഉടലെടുക്കുന്നത് .പ്രസവാനന്തരം  തങ്ങളുടെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഉൽക്കണ്ഠ ഉണ്ടാക്കിയേക്കാം .ചില സ്ത്രീകളിൽ കുഞ്ഞിനെകുറിച്ചും അതിന്റെ സുരക്ഷയെകുറിച്ചും അമിതമായ ചിന്ത ഉടലെടുക്കും . ഇത്തരത്തിലുള്ള നിസ്സാര കാര്യങ്ങൾ പോലും വിഷാദരോഗത്തിലേക്ക് വഴിമാറാം .മിക്കസാഹചര്യങ്ങളിലും ഇത്തരം ഉൽകണ്ഠകളും ചിന്തകളും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മാറുന്നതാണ്. അങ്ങിനെ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അനിവാര്യമാണ് .

ആർത്തവ വിരാമം അടുക്കുന്ന സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ഇതുമൂലം ശരീരത്തിന് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും. അമിതമായി വിയർക്കുക , ചൂടനുഭവപ്പെടുക , രതിയോട് വിരക്തി തോന്നുക , ശരീര ഭാരത്തിൽ മാറ്റം വരുക തുടങ്ങിയ കാരണങ്ങൾ മാനസിക സമ്മർദ്ദത്തിന് വഴിയൊരുക്കും . ഇതും ചിട്ടയോടെ ശ്രദ്ധിച്ചില്ലെങ്കിൽ വിഷാദരോഗമായി മാറിയേക്കാം .

ബാല്യകാലങ്ങളിൽ ലൈംഗികപീഡനങ്ങൾ നേരിട്ടുള്ള സ്ത്രീകൾ , ലിംഗവിവേചനം അനുഭവിച്ച സ്ത്രീകൾ , കൂട്ടുകാർക്കിടയിൽ തങ്ങൾ ഏറ്റവും മോശം സ്ഥിതിയിൽ ആണെന്ന് ചിന്തിക്കുന്ന സ്ത്രീകൾ , കുടുംബത്തിനുള്ളിലെ ഒറ്റപ്പെടൽ അനുഭവിക്കുന്ന സ്ത്രീകൾ , ഇവർക്കെല്ലാം വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .

സ്ത്രീകളുടെ ലോകം മിക്കവാറും കുടുംബമായിരിക്കും . പലപ്പോഴും തന്റെ അവസ്ഥ തുറന്നു പറയാനുള്ള സാഹചര്യം സ്ത്രീകൾക്ക് ലഭിക്കാറില്ല . ഇത് ഒരുതരം ഒറ്റപെടലിലേക്കാണ് അവരെ കൊണ്ടെത്തിക്കുന്നത്. ഈ ഒറ്റപ്പെടൽ വിഷാദരോഗത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നാണ് . എല്ലാ മനുഷ്യർക്കും ആവശ്യം തങ്ങൾ പറയുന്നത് വിഡ്ഢിത്തമാണെങ്കിൽ കൂടി സമാധാനത്തോടെ പറയുന്നത് കേൾക്കാൻ മനസുള്ള ഒരു വ്യക്തിയെ ആയിരിക്കും . അങ്ങിനെ ഒരു വ്യക്തിയുടെ അഭാവം പലപ്പോഴും വിഷാദരോഗത്തിലേക്ക് സ്ത്രീകളെ തള്ളി വിടും .നിങ്ങളുടെ അമ്മക്കോ , സഹോദരിക്കോ , ഭാര്യക്കോ , സുഹൃത്തിനോ ഇങ്ങിനെ ഏതെങ്കിലും വിധത്തിലുള്ള അവസ്ഥ ഉണ്ടെങ്കിൽ സമചിത്തതയോടെ അവയെ നേരിടാൻ അവരെ സഹായിക്കുകയും , കൂടെയുണ്ട് എന്ന ചിന്ത അവരിൽ വളർത്തുകയും ചെയ്യുക . ഇതുമൂലം രക്ഷിക്കാൻ കഴിയുന്നത് ഒരുപക്ഷെ ആത്മഹത്യയിലേക്ക് വഴുതി വീണേക്കാവുന്ന നിങ്ങൾ സ്നേഹിക്കുന്ന ഒരു വ്യക്തിയെ ആയിരിക്കും.

Tags: health tipsDepressionwomen health
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies