കൊച്ചി: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശിയായ ചക്കാലപ്പറമ്പില്‍ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗ ബാധ ഉണ്ടായത്. രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.
ലോട്ടറി വില്‍പ്പനക്കാരനായ ഇയാള്‍ക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിലെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും ഇവരെല്ലാം രോഗമുക്തി നേടി. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ മരണമാണിത്.
തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയാനന്ദനും ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടിരുന്നു. 53 വയസായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.