സമൂഹമാധ്യമങ്ങളിലെ പല ദൃശ്യങ്ങളും നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്.. എന്താ സത്യമല്ലേ…? പല ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു വലിയ സ്രാവിനെയും കൊണ്ട് ആകാശത്തേയ്‌ക്ക് പറന്നുയരുന്ന ഒരു കഴുകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.
കഴുകന്‍ തന്റെ നഖങ്ങള്‍ക്കുള്ളില്‍ ഒരു വലിയ മത്സ്യത്തെ ബലമായി പിടിച്ചുകൊണ്ട് ആകാശത്തേയ്‌ക്ക് പറന്നുയരുന്ന ഈ കാഴ്‌ച്ച 2020ല്‍ നാം കാണുന്ന ഏറ്റവും പുതിയ വിചിത്ര കാഴ്‌ച്ചയാണ്. ആകാശ ഉയരങ്ങളിലേയ്‌ക്ക് പറന്നകലുമ്പോള്‍ കഴുകന്റെ വലയിലകപ്പെട്ട കൂറ്റന്‍ സ്രാവ് ജീവന് വേണ്ടി പിടയ്‌ക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ പറയുന്നത് ഇതൊരു ചെറിയ സ്രാവാണെന്നാണ്.
യുഎസ്എയിലെ മിര്‍ട്ടിന്‍ ബീച്ചില്‍ നിന്നും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് പകര്‍ത്തിയ ദൃശ്യമാണിത്. ഫെയ്സ്ബുക്ക് യൂസറായ കെല്ലി ബര്‍ബേജാണ് സൗത്ത് കരോലിനയില്‍ നിന്നും ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. ശേഷം അദ്ദേഹം ഒരു പബ്ലിക് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചു. “ഇത് കഴുകനോ അതോ കോണ്ടൂര്‍ പക്ഷിയോ? മിര്‍ട്ടില്‍ ബീച്ചില്‍ നിന്നും ഒരു സ്രാവിനെ പിടികൂടി!” എന്ന അടികുറിപ്പോടെയാണ് കെല്ലി ബര്‍ബേജ് വീഡിയോ പങ്കുവെച്ചത്. പിന്നീട് ഈ വീഡിയോ ക്ലിപ് ട്വിറ്ററില്‍ പങ്കുവെച്ചപ്പോള്‍ 30 ദശലക്ഷം കാഴ്‌ച്ചക്കാരാണ് കണ്ടത്. പതിനായിരത്തില്‍ പരം കമന്റുകളും ലഭിച്ചിട്ടുണ്ട്. ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. “ഭ്രാന്തമാണ് പ്രകൃതി” എന്നൊരാള്‍ കുറിച്ചപ്പോള്‍ അത് ശരിയാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ട്രാക്കിംഗ് ഷാര്‍ക്ക്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ പൊതുജനങ്ങളോട് ഇവര്‍ ഒരു സഹായവും തേടുന്നുണ്ട്. ഇതിലെ പക്ഷിയെയും മത്സ്യത്തെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നാണ് ഇവര്‍ പൊതുജനങ്ങളോട് ചോദിക്കുന്നത്. പക്ഷിയുടെ പിടിയില്‍ നിന്നും മത്സ്യം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വെറുതെയാണെന്നും ഇവര്‍ പറയുന്നു. ഇത് ഏതുതരം പക്ഷിയാണെന്ന് ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നും ഈ പക്ഷി സ്രാവിനെ പിടിക്കുന്നുണ്ടോ എന്നുമാണ് ട്രാക്കിംഗ് ഷാര്‍ക്ക്സ് ചോദിക്കുന്നത്.
പല ട്വിറ്റര്‍ യൂസേര്‍സിനിടയിലും ഇതൊരു ചര്‍ച്ചയായി മാറി. ചിലര്‍ ഈ പക്ഷിയെയും മത്സ്യത്തെയും കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുകൂട്ടം പറയുന്നത് ഇതൊരു ചെറിയ സ്രാവാണെന്നും, മറ്റൊരു കൂട്ടര്‍ ലേഡി ഫിഷ് ആണെന്നും സ്പാനിഷ് അയല ആണെന്നുമാണ് വാദിക്കുന്നത്. പക്ഷിയുടെ പേരിലും ആളുകള്‍ കണ്ടുപിടിത്തങ്ങളുമായി എത്തിയിട്ടുണ്ട്. ഇത് ഓസ്പ്രേ ആണെന്നും വലിയ ഇരപിടിക്കുന്ന മത്സ്യത്തെ ഭക്ഷിക്കുന്ന പക്ഷിയാണെന്നുമാണ് ഒരു ട്വീറ്റ്.
Anyone know what type of bird this is and is it holding a shark? #myrtlebeach 📽 Kelly Burbage pic.twitter.com/gc59xihiM7
— Tracking Sharks (@trackingsharks) June 30, 2020
















Comments