കൊടുങ്ങല്ലൂർ അമ്പലത്തിന്റെ ചരിത്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കൊടുങ്ങല്ലൂർ അമ്പലത്തിന്റെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 11:52 am IST
FacebookTwitterWhatsAppTelegram

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ എറണാകുളവുമായി അതിർത്തി പങ്കിടുന്ന, അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും,  പള്ളികളും കാണപ്പെടുന്ന പ്രദേശമാണ് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ. നാനാജാതി മതസ്ഥരും മതേതരത്വത്തോടെ, സമാധാനത്തോടെ, സൗഹൃദത്തോടെ ജീവിക്കുന്ന മനോഹരമായ നാട് കൂടിയാണ് ചരിത്രത്തിലെ തുറമുഖ നഗരമായ കൊടുങ്ങല്ലൂർ.

ഹിന്ദുമതത്തിലെ എല്ലാ ജാതിവിഭാഗക്കാർക്കും ഊരായ്മ അവകാശം ഉള്ളതാണ് കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ഭരണി, കൊടുങ്ങല്ലൂർ താലപ്പൊലി എന്നിവയാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ.

തലമുറകളായി കൈമാറി വന്ന ഐതിഹ്യം അനുസരിച്ച് കൊടുങ്ങല്ലൂർ അമ്പലത്തിന്റെ ചരിത്രം ഇങ്ങനെയാണ്. പരശുരാമൻ കേരളം സൃഷ്ടിച്ചതിന് ശേഷം ദാരികൻ എന്ന അസുരൻ അദ്ദേഹത്തെ ഉപദ്രവിക്കാൻ തുടങ്ങി. സഹികെട്ട പരശുരാമൻ ദാരികനെ വധിക്കാൻ സഹായത്തിനായി ശിവഭഗവാനെ പ്രാർത്ഥിച്ചു. ശിവഭഗവാന്റെ നിർദ്ദേശപ്രകാരം പരശുരാമൻ ശ്രീകോവിൽ നിർമിക്കുകയും ശക്തിദേവിയായ ഭഗവതിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠ പരാശക്തി തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ദാരികൻ എന്ന അസുരനെ വധിച്ചത് ശിവഭഗവാന്റെ തൃക്കണ്ണിൽ നിന്നും ജന്മമെടുത്ത ഭദ്രകാളിയാണ്.

മറ്റൊരു ഐതിഹ്യം നിലനിൽക്കുന്നത് ഇങ്ങനെയാണ്. ക്ഷേത്രത്തിന്റെ തുടക്കം പുരാതന കാലത്താണ്. സംഘ കാലഘട്ടത്തിലെ കണ്ണകിയുടെ സ്മരണയ്‌ക്കായാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. സംഘ ജനതയുടെ ഓർമ്മക്കായി താലപ്പൊലി ദിവസങ്ങളിൽ അമ്പലത്തിൽ സംഘം കളി നടക്കുന്നുണ്ട് (41 മനയിലെ ചാത്തിരി നമ്പൂതിരിമാർ). കുലശേഖര രാജവംശത്തിന്റെ ഭരണകാലത്ത് തിരുവഞ്ചിക്കുളത്തിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട ഭാഗവുമായിരുന്നു കൊടും കാളിയൂർ. കൊടും കാളിയൂർ എന്നത് പിന്നീട് ലോപിച്ച് ലോപിച്ച് കൊടുങ്ങല്ലൂർ എന്നായി മാറി. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് കണ്ണകിയെ ഇപ്പോൾ നിലനിൽക്കുന്ന അമ്പലത്തിൽ നിന്നും ഒരു ഫർലോങ് തെക്കുഭാഗത്ത് മാറി, വനദുർഗ്ഗയായിരിക്കുന്ന കണ്ണകിയെ ആയിരം കുടം കള്ളും ആയിരം കോഴികളെയും ബലികൊടുത്ത് ശാക്തേയ പൂജ നടത്തി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമാണം നടത്തിയത്. ഭഗവതിയുടെ ശക്തിയെ പരിഗണിച്ച്  ഇപ്പോൾ ഇരിക്കുന്ന (ശിവക്ഷേത്രം) അമ്പലത്തിലേക്ക് ശിവഭഗവാന്റെ തെക്കുഭാഗത്ത് വടക്കോട്ടും (പരാശക്തി) പടിഞ്ഞാറോട്ടും (ഭദ്രകാളി) ആയി പ്രതിഷ്ഠിച്ചു. 1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടന്നതായി പറയുന്നു.  ചേരൻ ചെങ്കുട്ടുവൻ സ്ഥാപിച്ച പ്രതിഷ്ഠക്ക് ഒറ്റമുല ആയിരുന്നു എന്നാണ് സാഹിത്യ പരാമർശം. അതുകൊണ്ട് തന്നെ കൊടുങ്ങല്ലൂർ ഭഗവതിക്ക് ഒറ്റമുലച്ചി എന്ന പേരും കൂടിയുണ്ട്. എന്നാൽ ഇന്ന് വസൂരിമാലയ്‌ക്ക് മാത്രമേ ഈ പറയുന്ന ആകാരസാമ്യം കാണാൻ സാധിക്കുകയുള്ളൂ.

വിശ്വാസപ്രകാരം മോഹങ്ങളുടെ പൂർത്തീകരണത്തിനായി ഇവിടെ കോഴികളെ ബലികൊടുത്തിരുന്നു. ചില സാമൂഹ്യ പരിഷ്കർത്താക്കളുടെ ഇടപെടലിനെ തുടർന്ന് കേരളസർക്കാർ മൃഗങ്ങളെ ബലി കൊടുക്കുന്നത് നിരോധിച്ചു. നിലവിൽ കോഴിക്കല്ലിൽ ചുവന്ന നിറത്തിലുള്ള പട്ട് വിരിച്ച് പൂവൻകോഴിയെ സമർപ്പിക്കുന്നു. ആദി ശങ്കരൻ സ്ഥാപിച്ച അഞ്ച് ശ്രീ ചക്രങ്ങൾ ദേവതയുടെ ശക്തികളുടെ പ്രധാന ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീചക്രം അമ്പലത്തിൽ ശ്രീകോവിലിന്റെ കിഴക്ക് വശത്ത് പൊന്നൂഞ്ഞാലിലായാണ് ഇരുത്തിയിരിക്കുന്നത്. എല്ലാദിവസവും ഇവിടെ നിന്ന് ചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിച്ച് പൂജ നടന്നുപോരുന്നു.

ചേരൻ ചെങ്കുട്ടുവൻ ആണ് കൊടുങ്ങല്ലൂരിൽ ജൈനമതം പ്രചരിപ്പിച്ചത്. അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതത്തിന് പ്രചാരം ലഭിക്കുകയും കൊടുങ്ങല്ലൂർ ക്ഷേത്രം ബൗദ്ധകേന്ദ്രമായി മാറുകയും ചെയ്തു. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ക്ഷേത്രത്തിൽ കോഴിബലിയും ഭരണിപ്പാട്ടും ആരംഭിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് ചരിത്രകാരനായ പി.കെ.ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു.

കൊടുങ്ങല്ലൂരിൽ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. അവയിൽ ഭൂരിഭാഗവും ശിവക്ഷേത്രങ്ങൾ തന്നെയാണ്.

 

 

Tags: Templekodungallur
Share8821TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies