കർക്കിടമാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life

കർക്കിടമാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം

Janam Web Desk by Janam Web Desk
Aug 4, 2020, 07:15 pm IST
FacebookTwitterWhatsAppTelegram

മലയാള മാസങ്ങളിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള മാസമാണ് കർക്കിടകം . തോരാതെ മഴ പെയ്തിരുന്നതിനാൽ പഞ്ഞ കർക്കിടകം എന്നും പഴമക്കാർ പറയുമായിരുന്നു . രാമായണമാസം കൂടിയായി ആചരിക്കുന്ന കർക്കിടകത്തിൽ ദശപുഷ്പത്തിന് വളരെയധികം പ്രാധാന്യമുണ്ട് .ഭക്തിസാന്ദ്രമാകുന്ന കർക്കിടമാസം , ആയുർവേദ ചികിത്സകൾക്ക് ഉത്തമമായ കാലംകൂടിയാണ് . ചികിത്സയുടെ ഭാഗമായും അല്ലാതെയും ആരോഗ്യ സംരക്ഷണത്തിനായി കഴിക്കുന്ന കർക്കിടക കഞ്ഞിയിൽ ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ് ദശപുഷ്പകൂട്ട് .

ഹൈന്ദവസ്ത്രീകൾക്കിടയിൽ കർക്കിടകമാസത്തിൽ അനുഷ്ടിച്ചു പോരുന്ന ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. മുക്കുറ്റിയുടെ ചാറ് കൊണ്ട് പൊട്ട് തൊടുക , മുടിക്കെട്ടിൽ ദശപുഷ്പം ചൂടുക തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമായി ചെയ്യുന്നതാണെങ്കിലും ഇതിന്റെ പിന്നിൽ ചില ശാസ്ത്രീയ വശങ്ങളുണ്ട് . മംഗല്യവതികളായ സ്ത്രീകൾ , ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും നന്മക്കും വേണ്ടിയാണ് ദശപുഷ്പം തലയിൽ ചൂടുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പത്തു പുഷ്പങ്ങൾ അടങ്ങുന്നതാണ് ദശപുഷ്പം. കറുക, കയ്യോന്നി , ഉഴിഞ്ഞ , ചെറൂള , നിലപ്പന , മുക്കുറ്റി , പൂവാംകുരുന്നില , തിരുതാളി , വിഷ്ണുക്രാന്തി , മുയൽച്ചെവിയൻ എന്നിവയാണ് ദശപുഷ്പങ്ങൾ . ഇതിൽ കറുക മാത്രം പുഷ്പിക്കാറില്ല .

കറുക

നിലം പറ്റി വളരുന്ന പുൽച്ചെടിയാണ് കറുക . ഗണപതിഹോമത്തിനും . മരണാന്തരചടങ്ങുകൾക്കും , മാലകെട്ടാനുമാണ് കറുക പൊതുവെ ഉപയോഗിക്കുക . കറുകയെ തണ്ടിന്റെ നിറവ്യത്യാസം അനുസരിച്ചു നീലക്കറുകയും വെള്ളക്കറുകയുമായി തരംതിരിക്കാം . ബുദ്ധിവികാസത്തിനും , നാഡീ സംബന്ധമായ രോഗങ്ങൾക്കും, ഓർമ്മശക്തിക്കും , മുലപ്പാൽ ഉണ്ടാകുന്നതിനും കറുകനീർ അത്യുത്തമമാണ് .

കയ്യോന്നി

സംസ്‌കൃതത്തിൽ കേശ വർദ്ധിനി എന്നറിയപ്പെടുന്ന കയ്യോന്നി , നനവുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന സസ്യമാണ് . തലയിൽ തേക്കാനുള്ള എണ്ണ കാച്ചിയെടുക്കുമ്പോൾ അതിൽ കയ്യോന്നി കൂടി ചേർക്കുകയാണെങ്കിൽ മുടി തഴച്ചു വളരും. കാഴ്ചശക്തി വർധിക്കാനും, വാത കഫ രോഗങ്ങൾക്കും കയ്യോന്നി ഉത്തമ ഔഷധമാണ് .

ഉഴിഞ്ഞ

ഉഴിഞ്ഞ എന്ന സസ്യം ഇന്ദ്രവല്ലി , തേജസ്വിനി എന്നും അറിയപ്പെടുന്നു . ഈ സസ്യത്തിന്റെ ഇലകളാണ് മിക്കവാറും ഉപയോഗിക്കാറുള്ളത്. പനി , നീര് , വാതം , ചതവുകൾ , സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ് ഉഴിഞ്ഞ . ഉഴിഞ്ഞയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് . ഉഴിഞ്ഞയില താളി പോലെ തന്നെ തലയിൽ തേച്ചു കുളിക്കാൻ ഉത്തമമാണ് .

ചെറൂള

സംസ്കൃതത്തിൽ ഭദ്ര, ഭദ്രിക എന്നും, മലയാളത്തിൽ ബലിപൂവ് എന്നും ചെറൂള അറിയപ്പെടുന്നു. കുറ്റിച്ചെടി പോലെ നിറയെ പടർന്നു നിൽക്കുന്ന സസ്യമാണ് ചെറൂള . കൂടുതലായും മരണാന്തരചടങ്ങുകൾക്കാണ് ചെറൂള ഉപയോഗിക്കാറ് . മൂത്രാശയ രോഗങ്ങൾ , മൂത്രത്തിൽ കല്ല് , രക്തസ്രാവം , കൃമിശല്യം എന്നിവയ്‌ക്ക് ഫലപ്രദമായ മരുന്നാണ് ചെറൂള .

നിലപ്പന

സംസ്കൃതത്തിൽ താലമൂലി എന്നറിയപ്പെടുന്ന നിലപ്പന , നിലംപറ്റി വളരുന്ന ചെറിയ പനയുടെ ആകൃതിയിൽ ഉള്ള ഒരു കുഞ്ഞൻ സസ്യമാണ്. നിലപ്പനയുടെ പ്രത്യേകതയെന്തെന്നുവെച്ചാൽ, ഈ സസ്യത്തിന്റെ ഇലയുടെ അഗ്രം തൊടുന്നിടത്തു നിന്ന് പുതിയവ കിളുത്തു വരും എന്നുള്ളതാണ് . വളരെയധിക ഔഷധമൂല്യമുള്ള സസ്യം കൂടിയാണ് നിലപ്പന . രക്തശുദ്ധി , അമിതരക്തസ്രാവം , മൂത്രം ചുടിച്ചിൽ , യോനീരോഗങ്ങൾ , ചുമ , മഞ്ഞപിത്തം , നീര് , വേദന എന്നിവയ്‌ക്ക് ഉത്തമമാണ് നിലപ്പന .

മുക്കുറ്റി

സംസ്കൃതത്തിൽ ജലപുഷ്പം എന്ന് നാമധേയമുള്ള സസ്യമാണ് മുക്കുറ്റി . സാധാരണയായി പറമ്പുകളിലും സുലഭമായി കാണുന്ന ഒന്നാണ് മുക്കുറ്റി . തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുണ്ട് . അണുനാശിനി സ്വഭാവമുള്ള മുക്കുറ്റി മുറിവുകളിൽ ചതച്ചു പുരട്ടുന്നത് ഉത്തമമാണ് . ചുമ , പനി , അതിസാരം , മൂത്രാശയ രോഗങ്ങൾ എന്നിവക്കും ഔഷധമായി മുക്കുറ്റി ഉപയോഗിക്കാറുണ്ട് . നല്ലൊരു വിഷഹാരി കൂടിയാണ് മുക്കുറ്റി . കടന്നൽ , പഴുതാര എന്നിവ കടിച്ചാൽ മുക്കുറ്റി അരച്ച് പുരട്ടുന്നതും , സേവിക്കുന്നതും നല്ലതാണ് . ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനും മുക്കുറ്റിക്ക് കഴിയും .

പൂവാംകുരുന്നില

സഹദേവി എന്നും അറിയപ്പെടുന്ന പൂവാങ്കുരുന്നില വളരെയധികം ഔഷധഗുണമുള്ള സസ്യമാണ്. തൊടികളിലും മറ്റും വയലറ്റ് നിറമുള്ള പൂക്കളുമായി കാട്ടുചെടിപോലെ വളരുന്ന ഒന്നാണിത് . നാട്ടുവൈദ്യത്തിലും ആയുർവേദചികിത്സയിലും ഒരു പോലെ പ്രാധാന്യമുള്ള ഔഷധ സസ്യമാണ് പൂവാങ്കുരുന്നില . ആർത്തവ വിരാമമെടുത്ത സ്ത്രീകളിലെ ശരീരതാപത്തെ നിയന്ത്രിക്കാൻ പൂവാംകുരുന്നിലക്കു കഴിയും. കൂടാതെ രക്തശുദ്ധിക്കും , പനിക്കും , മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും , തലവേദന , നേത്രചികിത്സ എന്നിവക്കും പൂവാങ്കുരുന്നില ഗുണപ്രദമാണ് .

തിരുതാളി

ലക്ഷ്മണ എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന തിരുതാളി വള്ളിപ്പടർപ്പ് പോലെ വളരുന്ന സസ്യമാണ് . സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതയ്‌ക്കും , ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾക്കും തിരുതാളി നല്ലൊരു ഔഷധമാണ് .

വിഷ്ണുക്രാന്തി

ശംഖുപുഷ്‌പം , നീലപുഷ്പം എന്നറിയപ്പെടുന്ന വിഷ്ണുക്രാന്തി പരന്ന് കിടക്കുന്ന സസ്യമാണ് . ഓർമ്മക്കുറവ് , ഉറക്കമില്ലായ്മ , ശ്വാസതടസം , അപസ്മാരം , ദഹനപ്രശ്‌നങ്ങൾ എന്നിവയുടെ ചികിത്സക്കായി വിഷ്ണുക്രാന്തി ഉപയോഗിച്ച് വരുന്നു .

മുയൽച്ചെവിയൻ

കേരളത്തിൽ സർവ്വസാധാരണയായി കണ്ടു വരുന്ന ഔഷധസസ്യമാണ് മുയൽച്ചെവിയൻ . സംസ്കൃതത്തിൽ ശശശ്രുതി എന്നും അറിയപ്പെടുന്നു .ഇതിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതു കൊണ്ടാവാം ഈ സസ്യത്തിന് ഇങ്ങിനെ ഒരു നാമം ലഭിച്ചത്. ഏറെ ഔഷധഗുണമുള്ള മുയൽച്ചെവിയൻ തലവേദന , മൈഗ്രൈൻ , രക്തസ്രാവം , പനി , ഉദരസംബന്ധമായ രോഗങ്ങൾ , നേത്രരോഗങ്ങൾ എന്നിവക്കുള്ള ഉത്തമ ഔഷധമാണ് .

പുണ്യരാമായണ മാസത്തിൽ ദശപുഷ്പത്തെ അറിയുകയും , സ്ത്രീകൾ അവ തലയിൽ ചൂടുകയും ചെയ്താൽ സർവൈശ്വര്യവും , നെടുമംഗല്യവും ഫലം എന്ന് ശാസ്ത്രം .

Tags: cultureramayanaramayana month
Share135TweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

അനന്തപുരിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies