മലയാളിയുടെ കൈതപ്രം സപ്തതിയുടെ നിറവിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Music

മലയാളിയുടെ കൈതപ്രം സപ്തതിയുടെ നിറവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 05:01 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയുടെ കൈതപ്രത്തിന് ഇന്ന് 70ന്റെ പിറന്നാൾ മധുരം. എല്ലാ പിറന്നാളിനും മൂകാംബിക ദർശനം അദ്ദേഹത്തിന്റെ പതിവായിരുന്നു. എന്നാൽ ഇത്തവണ  കോവിഡിന്റെ അശാന്തിയിൽ തന്റെ സപ്തതി ആഘോഷങ്ങളൊന്നും ഇല്ലാതെ ഒരു സാധാരണ ദിവസമായി കാണാനാണ് അദ്ദേഹം തീരുമാനിച്ചത്.

1950 ഓഗസ്റ്റ് 4ന് കണ്ണൂർ ജില്ലയിലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ജനിച്ചത്. കുട്ടിക്കാലത്ത് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സംഗീതത്തിനോടും സാഹിത്യത്തിനോടുമുള്ള പ്രണയം അദ്ദേഹം എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം സംഗീത പഠനം ആരംഭിച്ചു. 1974 ൽ ആകാശവാണിയിൽ അദ്ദേഹത്തിന് പാടാൻ അവസരം ലഭിച്ചു. പിന്നീട് പല നാടകത്തിനു വേണ്ടി സംഗീതം ചെയ്യുകയും, പാടുകയും ചെയ്തു. ഒപ്പം കവിതകൾ മലയാളം മാസികകളിൽ പ്രസിദ്ധീകരിക്കാനും തുടങ്ങി.

ഫാസിൽ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കാലെടുത്തുവെയ്‌ക്കുന്നത്. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ പ്രിയപ്പെട്ട ഗാനരചയിതാവായും, സംഗീത സംവിധായകനായും, നടനായും, തിരക്കഥാകൃത്തായുമൊക്കെ ഏറെ ജന ശ്രദ്ധ നേടി.

വരവേൽപ്പ്, കിരീടം, വടക്കുനോക്കിയന്ത്രം, ഒരു വടക്കൻ വീരഗാഥ, മഴവിൽക്കാവടി, ഹിസ് ഹൈനസ് അബ്ദുള്ള, അമരം, ഭരതം, ഞാൻ ഗന്ധർവ്വൻ, വാത്സല്യം തുടങ്ങി 350 ൽ അധികം സിനിമകൾക്ക് അദ്ദേഹം പാട്ടെഴുതി. കളിയാട്ടം, കാരുണ്യം, കൈ കുടന്ന നിലാവ്, എന്ന് സ്വന്തം ജാനകി കുട്ടി തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതവും ചെയ്തു. അങ്ങനെ മലയാള സിനിമയുടെ നിറസാന്നിധ്യമാർന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ എന്നും മലയാളികൾക്ക് പ്രിയമുള്ളതായി.

ഇംഗ്ലീഷ് മാസപ്രകാരം ഇന്നാണ് പിറന്നാളെങ്കിലും നക്ഷത്രം നോക്കുമ്പോൾ ഓഗസ്റ്റ് 9നാണ് ഇക്കുറി അദ്ദേഹത്തിന്റെ പിറന്നാൾ.

Tags: kaithapram damodaran namboothiribirthdaymalayalam fim industry
ShareTweetSendShare

More News from this section

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖിയാകുന്നത് പ്രധാനമന്ത്രി പ്രശംസിച്ച കർണാടക സംഗീതജ്ഞ; ശിവശ്രീ സ്കന്ദപ്രസാദ് ആരാണെന്നറിയാം..

‘എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ…പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു …’; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്

ഇടപ്പള്ളി ഒബ്‌റോൺ മാളിലെ സംഗീത നിശയ്‌ക്കിടെ തിക്കും തിരക്കും; ഗായകനെ കാണാൻ ജനങ്ങൾ ഇരച്ചെത്തി; നിരവധി പേർക്ക് പരിക്ക്

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies