നിത്യ കന്യകയായ കന്യാകുമാരി ദേവി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

നിത്യ കന്യകയായ കന്യാകുമാരി ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 04:27 pm IST
FacebookTwitterWhatsAppTelegram

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരുപോലെ ആളുകള്‍ വന്നെത്തുന്ന സ്ഥലമാണ് കന്യാകുമാരി. പ്രകൃതിയോട് തൊട്ടു നില്‍ക്കുന്ന കന്യാകുമാരിയിലെ മൂവായിരം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കന്യാകുമാരി ദേവീ ക്ഷേത്രത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ആദിപരാശക്തിയായ ശ്രീ പാര്‍വ്വതിയുടെ അവതാരമായ കന്യാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശുചീന്ദ്ര നാഥനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അത് നടക്കാതെ പോയതോടെ ദേവി കന്യകയായി തുടരുകയും ചെയ്തു എന്നതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.

വിവാഹം നടക്കാതിരുന്നതിനാല്‍ സദ്യയൊരുക്കാനായി കരുതിയ അരിയും സാധനങ്ങളും ദേവി വലിച്ചെറിഞ്ഞെന്നും അതിന്റെ പ്രതീകമായാണ് അവിടുത്തെ മണല്‍തരികള്‍ക്കും കല്ലുകള്‍ക്കും പലവിധത്തിലുളള നിറങ്ങള്‍ ലഭിച്ചതെന്നുമാണ് വിശ്വാസം. വിവാഹം വൈകുന്നവര്‍ക്കും വിവാഹം നടക്കാന്‍ തടസ്സമുള്ള പെണ്‍കുട്ടികള്‍ക്കു പെട്ടെന്ന് സുമംഗലികളകാന്‍ ദേവിയുടെ അനുഗ്രഹം മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ നാലു തൂണുകളില്‍ വീണ, ഓടക്കുഴല്‍, ജലതരംഗം, മൃദംഗം എന്നിവയുടെ നാദങ്ങള്‍ കേള്‍ക്കാം. ചുവന്നസാരി, നെയ്യ് വിളക്ക് എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ പ്രകൃതി ഭംഗി കൂടുതല്‍ എടുത്തുകാണിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കന്യാകുമാരി.

വിവേകാനന്ദസ്വാമി തപസ്സുചെയ്തിരുന്ന വിവേകാനന്ദ പാറയും അതിനു സമീപത്തായുളള തിരുവള്ളൂര്‍ പ്രതിമയും ക്ഷേത്രത്തിന് 7 കി.മീ അകലെയായി മരുത്വാമലയും കാണാം. ഹനുമാന്‍ സ്വാമി മൃതസഞ്ജീവനിയ്‌ക്കായി മരുത്വാമല കൊണ്ടു പോകുമ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം അടര്‍ന്നു വീണാണ് ഈ മല ഉണ്ടായതെന്നാണ് എന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെ ഇവിടെ ഒരുപാട് ഔഷധസസ്യങ്ങളുണ്ട്. സിദ്ധ വൈദ്യം, ആയുര്‍വേദം എന്നീ പാരമ്പര്യ ചികിത്സയ്‌ക്കായി ഇവയാണ് ഉപയോഗിക്കുന്നത്. ശുചീന്ദ്രനാഥാ ക്ഷേത്രം, പത്മനാഭ കൊട്ടാരം, അഗസ്ത്യാര്‍മല തുടങ്ങി ഒരുപാട് വ്യത്യസ്തമായ കാഴ്ചകള്‍ ക്ഷേത്രത്തിന് അടുത്തായുണ്ട്.

സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തു നിന്നു തന്നെ ഏകദേശം ഒരുപോലെ കാണാമെന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മൂന്ന് കടലുകള്‍ ഒന്നിച്ചുചേര്‍ന്നുന്ന അപൂര്‍വ ത്രിവേണിസംഗമം കന്യാകുമാരിയെ വ്യത്യസ്തമാക്കുന്നു. 1956 ല്‍ ഭാഷ അടിസ്ഥാനത്തില്‍ സ്ഥലങ്ങളെ വേര്‍തിരിക്കുമ്പോള്‍ കന്യാകുമാരി തിരുകൊച്ചിയില്‍ നിന്നും വേര്‍പെടുത്തി തമിഴ്‌നാടിനോട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്നും കന്യാകുമാരിയെ തിരുവനന്തപുരം ജില്ലയോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രദേശമാണ് നാം കാണുന്നത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഉള്ള ഒരു സ്ഥലം കൂടിയാണ് കന്യാകുമാരി.

Tags: tamil nadutrivandram
ShareTweetSendShare

More News from this section

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

കല്യാണസുന്ദരേശ്വര സ്വാമിക്കു മുന്നിൽ കല്യാണ പ്രാർത്ഥനൈ: വിവാഹം നടക്കാൻ പ്രത്യേക പൂജ നടത്തുന്ന തിരുമണഞ്ചേരി ക്ഷേത്രത്തെ അറിയാം.

ആ വഴിപാട് നടത്തേണ്ടത് ഫലസിദ്ധിക്കു ശേഷം: ആഗ്രഹിച്ചതു പോലെയുള്ള വിവാഹം നടക്കാൻ വള്ളിത്തിരുമണ പൂജ: തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ അറിയാം

മംഗല്യ വരദായിനിയായ ശ്രീ പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies