ശ്രീനഗര്‍: ലേ വിമാനത്താവളം ഇനി സി.ഐ.എസ്.എഫ് നിയന്ത്രിക്കും. ഇന്നലെ മുതലാണ് ലേ വിമാനത്തവളത്തിന്റെ നിയന്ത്രണം ഔദ്യോഗികമായി സി.ഐ.എസ്.എഫ് ഏറ്റെടുത്തത്. ലേ വിമാനത്താവളം ഏറ്റെടുക്കണമെന്ന വ്യോമയാന വകുപ്പിന്റെ നിര്‍ദ്ദേശം ഔദ്യോഗികമായി ലഭിച്ചുവെന്നും ആഗസ്റ്റ് മാസം അഞ്ചാം തീയതി മുതലാണ് ചുമതല ഏല്‍പ്പിച്ച് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ എം.എ.ഗണപതി അറിയിച്ചു.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ ചുമതല സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്നത് തുടരുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനപ്രകാരം സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്ന 64-ാംമത്തെ വിമാത്താവളമാണ് ലേയിലേത്. സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ എം.എ.ഗണപതിയാണ് ലേയുടെ പുതിയ സംവിധാനം അറിയിച്ചത്. ഇതോടെ ജമ്മുകശ്മീര്‍ മേഖലയിലെ ശ്രീനഗര്‍, ജമ്മു, ലേ എന്നീ മൂന്ന് വിമാനത്താവളങ്ങളും സി.ഐ.എസ്.എഫ് സുരക്ഷയിലാണ്.
ലേയിലെ വിമാനത്താവളത്തിന്റെ സുരക്ഷയ്‌ക്കായി 189 സൈനികരെയാണ് നിയമിച്ചി രിക്കുന്നത്. പൂര്‍ണ്ണമായും വിമാനത്താവള ചുമതലയിലാണ് ഈ സൈനികരുണ്ടാവുക. വിമാനത്താവളത്തിന്റെ പരിസരത്തെ എല്ലാ സുരക്ഷാ ചുമതലയും ഇനി പ്രത്യേക സംഘമാണ് നിര്‍വ്വഹിക്കുകയെന്നും ഗണപതി അറിയിച്ചു.















