ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കുറയുന്നില്ല. ആകെ ബാധിതര്‍ 1,89,77,639 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 7,11,220 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം അതേസമയം ഒരു കോടി ഇരുപതു ലക്ഷത്തിന് മുകളിലായതിന്റെ ആശ്വാസത്തിലാണ് .ഇതുവരെ 1,21,66,750പേരാണ് രോഗമുക്തരായത്.
ആകെ രോഗബാധിതരില്‍ ചികിത്സയിലുള്ളവര്‍ 60,99,669 പേര്‍ മാത്രമാണുള്ളത്. ഇവരില്‍ 99 ശതമാനം പേരുടേയും നില തൃപ്തികരമാണ്. ഒരു ശതമാനമായ 65,751 പേര്‍ക്കാണ് രോഗം കൂടുതല്‍ ശാരീരിക അവശതയുണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്ക്. ആകെ മരണം 7,11,220 ആണെങ്കിലും രോഗമുക്തരായി വീടുകളിലേയ്‌ക്ക് മടങ്ങിയത് 1,21,66,750 പേരാണെന്നും ലോകാരോഗ്യ സംഘടനാ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനത്ത് തുടരുന്നത്. അമേരിക്കയില്‍ മരണസംഖ്യ 1,61,601 ആയിരിക്കു കയാണ്. ബ്രസീലില്‍ മരണം 97,418 ആയി.















