പിതാവിന്റെ രചന എന്ന് പറഞ്ഞ് സമൂഹമാദ്ധ്യമത്തില്‍ പങ്ക് വച്ച കവിത മറ്റൊരു വ്യക്തിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും താരം തന്റെ ദൈനംദിന പോസ്റ്റുകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.ഹിന്ദി കവിയും അമിതാഭിന്‍റെ പിതാവുമായ ഹരിവൻഷ് റായ് ബച്ചന്‍റെ കവിതകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്‌ക്കാറുണ്ട്.
കഴിഞ്ഞ ദിവസം താരം തന്റെ പിതാവ് ഹരിവാന്‍ഷ് റായ് ബച്ചന്‍ എഴുതിയതെന്ന പേരിൽ ഒരു കവിത പങ്കുവെച്ചിരുന്നു. ഈ കവിതയുമായി ബന്ധപ്പെട്ട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് താരം.
ബുധനാഴ്‌ച്ച രാത്രിയാണ് താരം തന്റെ പിതാവിന്റേതെന്ന് കരുതി ‘ അകലേപന്‍ കാ ബല്‍ പെഹ്ച്ചാന്‍ ‘ എന്ന കവിത പങ്കുവെച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ തന്നെ അദ്ദേഹം തനിക്ക് പറ്റിയ തെറ്റുതിരുത്തി. കഴിഞ്ഞ ദിവസം താന്‍ പിതാവിന്റേതെന്ന് കരുതി പങ്കുവെച്ച കവിത പിതാവിന്റേതല്ലെന്നും അത് കവി പ്രസൂണ്‍ ജോഷിയുടേതാണെന്നും ബച്ചന്‍ അറിയിച്ചു. ഒപ്പം തനിക്ക് പറ്റിയ തെറ്റിന് അദ്ദേഹം ക്ഷമാപണവും നടത്തി.
തെറ്റു തിരുത്തല്‍ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച കവിത എന്റെ പിതാവ്ഹരിവൻഷ് റായ് ബച്ചന്റേതല്ല. അത് പ്രസൂണ്‍ ജോഷിയുടെ കവിതയാണ്. എനിക്ക് തെറ്റുപറ്റിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.” -അമിതാഭാ ബച്ചന്‍ കുറിച്ചു.
CORRECTION : कल T 3617 pe जो कविता छपी थी , उसके लेखक , बाबूजी नहीं हैं । वो ग़लत था । उसकी रचना , कवि प्रसून जोशी ने की है ।
इसके लिए मैं क्षमा प्रार्थी हूँ । 🙏🙏
उनकी कविता ये है – pic.twitter.com/hZwgRq32U9— Amitabh Bachchan (@SrBachchan) August 6, 2020
അമിതാഭ് ബച്ചന്‍ അഭിനയിച്ച അഗ്നിപത്, അലാപ്, സില്‍സില തുടങ്ങിയ ചിത്രങ്ങളില്‍ പിതാവിന്റെ ചില കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്.
Comments