ഇംഗ്ലീഷല്ല മാതൃഭാഷയാണ് കുഞ്ഞിന്റെ മനസ് വളരാന്‍ നല്ലത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇംഗ്ലീഷല്ല മാതൃഭാഷയാണ് കുഞ്ഞിന്റെ മനസ് വളരാന്‍ നല്ലത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 09:09 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തില്‍ ഭാഷയ്‌ക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് അറിയാത്തവര്‍ ആരുണ്ട്. ആശയവിനിമയത്തിന് മാത്രമല്ല സ്വഭാവരൂപീകരണവും കാഴ്‌ച്ചപ്പാടുമെല്ലാം രൂപീകരിക്കുന്നതില്‍ ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു കുഞ്ഞിന്റെ കാഴ്‌ച്ചപ്പാടുകള്‍ രൂപമെടുക്കുന്നതിന്റെ ആദ്യഘടകം അവന്റെ വീട് തന്നെയാണ്. എന്നാല്‍ സ്‌കൂളില്‍ പോകുന്നതോടെയാണ് അവന്‍ വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നതും മനസിലാക്കുന്നതും. അതുവരെ കേട്ട ഭാഷ മാറ്റിവച്ച് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ മനസിലാക്കി കുഞ്ഞ് ആശയവിനിമയം നടത്തുന്നതിനേക്കാള്‍ എത്രയോ ഗുണകരമാണ് അവന്റെ മാതൃഭാഷയോ എല്ലാവര്‍ക്കും മനസിലാകുന്ന പ്രാദേശികഭാഷയിലോ ആശയവിനിമയം നടത്തുന്നത്.

ദേശീയ വിദ്യാഭ്യാസനയം 2020 ന്റെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന് അഞ്ചാംക്ലാസ് വരെ മാതൃഭാഷയോ, പ്രാദേശികഭാഷയോ പഠനമാധ്യമമാക്കുക എന്നതാണ്. രാഷ്‌ട്രനിര്‍മാണത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു തീരുമാനമായി ഇതിനെ കാണാം. മാനവ വിഭവശേഷി വികസന പ്രക്രിയയില്‍ തന്നെ ഇത് വലിയ മാറ്റം വരുത്തിയേക്കാമെന്നാണ് വിദഗ്ധാഭിപ്രായങ്ങള്‍. അതുവരെ പറഞ്ഞുനടന്ന ഭാഷയില്‍ നിന്ന് കുഞ്ഞിനെ അടര്‍ത്തിമാറ്റുമ്പോള്‍ സാംസ്‌കാരികമായ വിച്ഛേദവും കൂടി അതിനൊപ്പം നടന്നേക്കും. മാനുഷികമൂല്യങ്ങളും ബന്ധങ്ങളും നിലനിര്‍ത്താന്‍ മാതൃഭാഷയ്‌ക്ക് കഴിയുന്നതുപോലെ മറ്റൊരു ഭാഷയ്‌ക്ക് കഴിയുമെന്ന് തോന്നുന്നില്ല.

മാതൃഭാഷ പഠിക്കുന്നത് ഭാവിതലമുറയ്‌ക്ക് അവരുടെ സ്വന്തം സാമൂഹികവും സാംസ്‌കാരികവുമായ ഒരു ബന്ധം നിലനിര്‍ത്താന്‍ സഹായകമാക്കും. മലയാളത്തില്‍ നിന്നോ അതുപോലെ മറ്റൊരു പ്രാദേശിക ഭാഷയില്‍ നിന്നോ ഇംഗ്ലീഷിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ തന്റെ ഭാഷയേക്കാള്‍ കേമം ഇംഗ്ലീഷ് ആണെന്ന ബോധ്യം കൂടിയാണ് കുട്ടിയുടെ മനസില്‍ ഉറപ്പിക്കപ്പെടുന്നത്. ഓരോ പ്രാദേശികഭാഷയിലും പഴഞ്ചൊല്ലുകളും സുഭാഷിതവും പോലെ അവയ്‌ക്ക് മാത്രമായ മൂല്യങ്ങള്‍ നിറഞ്ഞ ചിലതുണ്ട്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനോ ഇംഗ്ലീഷ് സംസ്‌കാരത്തില്‍ കാണാനാകാത്തതോ ആയ ഇത്തരത്തിലുള്ള മൂല്യബോധങ്ങളില്‍ നിന്നാണ് വിദേശഭാഷയില്‍ തളച്ചിടപ്പെടുന്ന കുട്ടി അകന്നുപോകുന്നത്.

ദേശീയവിദ്യാഭ്യാസനയത്തതില്‍ മാതൃഭാഷ എന്നുമാത്രം പറഞ്ഞിരുന്നെങ്കില്‍ അതിന്റെ പിന്നാലെ രാഷ്‌ട്രീയ, മത പ്രേരിതങ്ങളായ വിവാദങ്ങള്‍ തല പൊക്കുമായിരുന്നു. എന്നാല്‍ മാതൃഭാഷയോ, പ്രാദേശികഭാഷയോ എന്ന് വ്യക്തമാക്കിയത് അത്തരമൊരു സാധ്യത തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. മാത്രമല്ല ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് ബലം നല്‍കുന്നത് കൂടിയാണ് ഈ തീരുമാനം. കാരണം പ്രാദേശിക ഭാഷയില്‍ വശമുള്ളവന് പ്രാദേശികമായ ഉത്പന്നങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമൊക്കെ നല്ല ബോധ്യമുണ്ടാകും. ഉപരിപ്ലവമായി കാര്യങ്ങള്‍ കാണാതെ മനസിലാക്കല്‍ എന്നത് വേരില്‍ നിന്നുതന്നെ തുടങ്ങാനും ഇത് വളരെ സഹായകമാകും.

Tags: educationNEP
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies