പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലാണ് വരികയെന്നത് പ്രവചനാതീതമാണ് . ചിലപ്പോൾ അത് കൊടുംകാറ്റായി അലയടിക്കും , വെള്ളപൊക്കമായി വന്നു മൂടും , ഭൂചലനത്തിന്റെ രൂപത്തിൽ ആവാസവ്യവസ്ഥയെ തകിടം മറിക്കും , അതുമല്ലെങ്കിൽ വരൾച്ചയുടെ രൂപത്തിൽ നാശം വിതക്കും .ഭൂരിഭാഗം പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നത് മനുഷ്യരുടെ നിയന്ത്രണങ്ങൾ ഇല്ലാത്ത പ്രകൃതിയോട് കാണിക്കുന്ന ചൂഷണം മൂലമാണ് . ഭാരതം കണ്ട അതിഭയാനകമായ ചില പ്രകൃതി ദുരന്തങ്ങൾ ഒരോർമ്മപ്പെടുത്തലാണ് എന്നും
1 . 2014 ൽ കശ്മീരിലുണ്ടായ പ്രളയം
2014 സെപ്റ്റംബറിലുണ്ടായ കനത്തമഴയിൽ ചിനാബ് , ഝലം , തവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുകയും സമീപപ്രദേശങ്ങളെ വെള്ളത്തിൽ താഴ്‌ത്തുകയും ചെയ്തു . ഈ പ്രളയക്കെടുതി ഏറ്റവും കൂടുതലായി ബാധിച്ചത് ശ്രീനഗർ , ബാരാമുള്ള , പുൽവാമ , കുൽഗാം , പൂഞ്ച് തുടങ്ങിയ പ്രദേശങ്ങളെയാണ് . കശ്മീർ താഴ്വരകളെ ബന്ധിപ്പിക്കുന്ന മൂന്നൂറു മീറ്ററോളം വരുന്ന ദേശീയപാത പ്രളയത്തെ തുടർന്ന് അടച്ചിടുകയുണ്ടായി . ഈ പ്രകൃതി ദുരന്തത്തിൽ മൂന്നൂറിൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപെടുകയും , രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു .
2 . 2013 ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം
ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹിമാലയ മലനിരകളാണ് ഉത്തരാഖണ്ഡിൽ ഉള്ളത് . 2013 ൽ ഉണ്ടായ പ്രളയത്തിൽ ആയിരത്തിൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും അത്രയോ അതിൽ കൂടുതലോ മൃഗങ്ങളും മരണപെട്ടു . അതിശക്തമായി പെയ്ത മഴ ആയിരുന്നു കോടികൾ വരുന്ന നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രളയത്തിന് വഴി ഒരുക്കിയത് . ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിലെ പലയിടങ്ങളും , അതിനാൽ തന്നെ പ്രളയം ഉണ്ടായതു ജനങ്ങൾ വന്നു നിറയുന്ന തീർത്ഥാടനകാലമായതിനാൽ ദുരന്തത്തിന്റെ തീവ്രത പതിന്മടങ്ങായി വർധിക്കുകയും ലക്ഷകണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തു .
3 . 2007 ൽ ബീഹാറിൽ ഉണ്ടായ പ്രളയം
ബീഹാർ കണ്ട ഏറ്റവും ഭയാനകമായ പ്രളയം ആണ് 2007 ആഗസ്റ്റ് മാസം ഉണ്ടായത് . അതിശക്തമായി പെയ്ത മഴയാണ് ബീഹാറിനെ ഞടുക്കിയ ദുരന്തത്തിന് വഴിയൊരുക്കിയത് . ബീഹാറിലെ പത്തൊൻപതു ജില്ലകളെയാണ് പ്രളയം ബാധിച്ചത് . ആയിരത്തിന് മുകളിൽ മനുഷ്യ ജീവനെയും കന്നുകാലികളെയും നഷ്ടപ്പെട്ടു . നാലായിരത്തില്പരം ഗ്രാമങ്ങളും ഒരു കോടിയിലധികം ഹെക്ടർ വരുന്ന കൃഷിഭൂമിയും ഈ പ്രളയത്തിൽ നശിക്കുകയുണ്ടായി .
4 . 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉരുത്തിരിഞ്ഞ സുനാമി
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്തു ഉടലെടുത്ത ശക്തമായ ഭൂകമ്പം , ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിക്ക് കരണമാവുകയായിരുന്നു . 2004 ഡിസംബറിലുണ്ടായ സുനാമി ഏകദേശം പന്ത്രണ്ട് രാജ്യങ്ങളെ ബാധിക്കുകയും ഒരു ലക്ഷത്തിൽപരം ആളുകളുടെ ജീവനെടുക്കുകയും ചെയ്തു .
5 . 2001 ലെ ഗുജറാത്ത് ഭൂകമ്പം
2001 ജനുവരിയിൽ ഉണ്ടായ ഭൂകമ്പം ബാധിച്ചത് ഗുജറാത്തിലെ കച് , അഹമ്മദാബാദ് , ഭുജ് , ഗാന്ധിനഗർ , സുരേന്ദ്രനഗർ , രാജ്കോട്ട് , ജമ്നനാഗർ തുടങ്ങിയ പ്രദേശങ്ങളെയാണ് .7 .6 മുതൽ 7 .9 റിക്‌റ്റർ സ്കെയിലിൽ ഉണ്ടായ ഭൂകമ്പം ഏകദേശം 120 സെക്കൻഡ് നേരം നിലനിന്നു . ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കുകയും നാല് ലക്ഷത്തിന് മുകളിൽ ആളുകൾക്ക് താമസസ്ഥലം നഷ്ടമാവുകയും ചെയ്തു .
Comments