ശ്രീരാമൻ എപ്പോഴും സത്യത്തിന്റെ പ്രതീകവും രാവണൻ തിന്മയുടെ പ്രതീകവുമാണ്. എന്നാൽ ലങ്കാധിപനായ രാവണൻ എന്ന അസുരരാജാവിന്റെ വിഗ്രഹങ്ങൾ ചില ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. രാമായണത്തിലെ നായകസ്ഥാനം രാമന് ലഭിച്ചപ്പോൾ വില്ലൻ പ്രതിച്ഛായയാണ് രാവണന് ലഭിച്ചത്.

ജ്യോതിഷനും, പണ്ഡിതനും ആയ രാവണൻ കലാപരമായ കാര്യങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും രാവണനെ ആരാധിക്കുന്നവരുമുണ്ടായി. ഇവരുടെ പിന്തുടർച്ചക്കാരാണ് ഇപ്പോഴും രാവണനെ ആരാധിക്കുന്നതെന്ന് പറയപ്പെടുന്നു.
ഇന്ത്യയിൽ രാവണ വിഗ്രഹങ്ങൾ ഉള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ബൈജ്നാഥ് ക്ഷേത്രം

ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശിവന്റെ ജ്യോതിർലിംഗ ക്ഷേത്രമായ ബൈജ്നാഥ് ക്ഷേത്രം രാവണനുമായി ബന്ധമുള്ള ഒരു ക്ഷേത്രം ആണ്. രാവണൻ ഇവിടെ ശിവനെ പൂജിച്ചിരുന്നു എന്നാണ് ഐതിഹ്യം. മറ്റൊരു കഥ നിലനിൽക്കുന്നത് ഇങ്ങനെയാണ്, രാവണൻ അപൂർവമായ ഒരു ശിവലിംഗവും കയ്യിലേന്തി ലങ്കയിലേക്ക് പോകുന്ന വേളയിൽ ശിവലിംഗം താഴെ വെക്കുകയുണ്ടായി. എന്നാൽ പിന്നീട് ശിവലിംഗം തിരികെയെടുക്കാൻ കഴിഞ്ഞില്ല . അത് ആ സ്ഥലത്ത് ഉറച്ചു പോയി.
ഈ സ്ഥലമാണ് പിന്നീട് ബൈജ്നാഥ് അമ്പലമായി മാറിയതെന്നാണ് പറയുന്നത്. ഒരുപാട് ആളുകൾ സന്ദർശനത്തിനായി വരാറുണ്ട്. ഇവിടെ നിന്നും ധൗലധർ മലനിരകൾ കാണാൻ സാധിക്കുമെന്നതും മറ്റൊരു ആകർഷണമാണ്.
ശിവാലയിലെ ക്ഷേത്രം

ഉത്തർപ്രദേശിലെ കാൺപൂരിലെ ശിവാല എന്ന സ്ഥലത്ത് രാവണന്റെ വിഗ്രഹമുള്ള ഒരു ക്ഷേത്രം ഉണ്ട്. 120 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും ദസറ ആഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ഈ ക്ഷേത്രത്തിൽ നിന്നും രാവൺ ബാബ നമ എന്ന മന്ത്രം ഉരുവിടുന്നത് കേൾക്കാൻ സാധിക്കും.
രാവണന്റെ ജന്മസ്ഥലം

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സ്ഥിതി ചെയ്യുന്ന ബിസ്രാഖ് എന്ന സ്ഥലമാണ് രാവണന്റെ ജന്മസ്ഥലം എന്ന് പറയപ്പെടുന്നത്. രാവണന്റെ പിതാവ് വിശ്രവസ്സിന്റെ പേരിലായിരുന്നു ആദ്യം ഈ സ്ഥലം. പിന്നീട് ബിസ്രാഖ് എന്നായി മാറി. ഈ സ്ഥലത്ത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രാവണനും പിതാവും ശിവലിംഗ പൂജ നടത്തിയിരുന്നു എന്നാണ് ഐതിഹ്യം. നൂറുവർഷം മുമ്പ് ഇവിടെ നടത്തിയ തിരച്ചിലിൽ ശിവലിംഗം കണ്ടെത്തുകയുണ്ടായി. രാവണനും പിതാവും പൂജ ചെയ്തിരുന്ന ശിവലിംഗം ആണിതെന്ന് കരുതപ്പെടുന്നു.
മാൻഡോറിലെ ക്ഷേത്രം

മാൻഡോറിലെ ജനങ്ങൾ രാവണനെ മരുമകനായാണ് കണക്കാക്കുന്നത്. മണ്ഡോദരി രാജ്ഞിയുടെ പ്രദേശമാണ് ഇതെന്ന് പറയുന്നു. രാവണന്റെയും മണ്ഡോദരിയുടെയും വിവാഹം നടന്നത് ഇവിടെയാണ്. ഈ ഓർമ്മയ്‌ക്കായാണ് ഇവിടെ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
35 അടി പൊക്കമുള്ള രാവണ പ്രതിമ

ഇൻഡോറിൽ നിന്ന് 200 കിലോമീറ്റർ അകലെ രാജസ്ഥാൻ-മധ്യപ്രദേശ് അതിർത്തിയിൽ മന്ദിർ എന്ന സ്ഥലത്ത് പത്ത് തലയും 35 അടി പോക്കവുമുള്ള രാവണന്റെ പ്രതിമ കാണാൻ സാധിക്കും. ഇതിനടുത്തായി ഷാഹ്ജപൂർ എന്ന സ്ഥലത്ത് രാവണന്റെ മകൻ മേഗ്നാഥി പ്രതിഷ്ഠയായുള്ള അമ്പലവും കാണാൻ സാധിക്കും.
















Comments