ഇന്ത്യയിൽ രാവണ വിഗ്രഹങ്ങൾ ഉള്ള ക്ഷേത്രങ്ങൾ ഇവയാണ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ രാവണ വിഗ്രഹങ്ങൾ ഉള്ള ക്ഷേത്രങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 12:53 pm IST
FacebookTwitterWhatsAppTelegram

ശ്രീരാമൻ എപ്പോഴും സത്യത്തിന്റെ പ്രതീകവും രാവണൻ തിന്മയുടെ പ്രതീകവുമാണ്.  എന്നാൽ ലങ്കാധിപനായ രാവണൻ എന്ന അസുരരാജാവിന്റെ വിഗ്രഹങ്ങൾ ചില ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. രാമായണത്തിലെ നായകസ്ഥാനം രാമന് ലഭിച്ചപ്പോൾ വില്ലൻ പ്രതിച്ഛായയാണ് രാവണന് ലഭിച്ചത്.

ജ്യോതിഷനും, പണ്ഡിതനും  ആയ രാവണൻ കലാപരമായ കാര്യങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും രാവണനെ ആരാധിക്കുന്നവരുമുണ്ടായി. ഇവരുടെ പിന്തുടർച്ചക്കാരാണ് ഇപ്പോഴും രാവണനെ ആരാധിക്കുന്നതെന്ന് പറയപ്പെടുന്നു.

ഇന്ത്യയിൽ രാവണ വിഗ്രഹങ്ങൾ ഉള്ള  സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബൈജ്നാഥ്‌ ക്ഷേത്രം

ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശിവന്റെ ജ്യോതിർലിംഗ ക്ഷേത്രമായ ബൈജ്നാഥ്‌ ക്ഷേത്രം രാവണനുമായി ബന്ധമുള്ള ഒരു ക്ഷേത്രം ആണ്. രാവണൻ ഇവിടെ ശിവനെ പൂജിച്ചിരുന്നു എന്നാണ് ഐതിഹ്യം. മറ്റൊരു കഥ നിലനിൽക്കുന്നത് ഇങ്ങനെയാണ്, രാവണൻ അപൂർവമായ ഒരു ശിവലിംഗവും കയ്യിലേന്തി ലങ്കയിലേക്ക് പോകുന്ന വേളയിൽ ശിവലിംഗം താഴെ വെക്കുകയുണ്ടായി. എന്നാൽ പിന്നീട് ശിവലിംഗം തിരികെയെടുക്കാൻ കഴിഞ്ഞില്ല . അത് ആ സ്ഥലത്ത് ഉറച്ചു പോയി.

ഈ സ്ഥലമാണ് പിന്നീട് ബൈജ്നാഥ്‌ അമ്പലമായി മാറിയതെന്നാണ് പറയുന്നത്. ഒരുപാട് ആളുകൾ സന്ദർശനത്തിനായി വരാറുണ്ട്. ഇവിടെ നിന്നും ധൗലധർ മലനിരകൾ കാണാൻ സാധിക്കുമെന്നതും മറ്റൊരു ആകർഷണമാണ്.

ശിവാലയിലെ ക്ഷേത്രം

ഉത്തർപ്രദേശിലെ കാൺപൂരിലെ ശിവാല എന്ന സ്ഥലത്ത് രാവണന്റെ വിഗ്രഹമുള്ള  ഒരു ക്ഷേത്രം ഉണ്ട്. 120 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും ദസറ ആഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ഈ ക്ഷേത്രത്തിൽ നിന്നും രാവൺ ബാബ നമ എന്ന മന്ത്രം ഉരുവിടുന്നത് കേൾക്കാൻ സാധിക്കും.

രാവണന്റെ ജന്മസ്ഥലം

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സ്ഥിതി ചെയ്യുന്ന ബിസ്രാഖ്‌ എന്ന സ്ഥലമാണ് രാവണന്റെ ജന്മസ്ഥലം എന്ന് പറയപ്പെടുന്നത്. രാവണന്റെ പിതാവ് വിശ്രവസ്സിന്റെ പേരിലായിരുന്നു ആദ്യം ഈ സ്ഥലം. പിന്നീട് ബിസ്രാഖ്‌ എന്നായി മാറി. ഈ സ്ഥലത്ത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രാവണനും പിതാവും ശിവലിംഗ പൂജ നടത്തിയിരുന്നു എന്നാണ് ഐതിഹ്യം. നൂറുവർഷം മുമ്പ് ഇവിടെ നടത്തിയ തിരച്ചിലിൽ ശിവലിംഗം കണ്ടെത്തുകയുണ്ടായി. രാവണനും പിതാവും പൂജ ചെയ്തിരുന്ന ശിവലിംഗം ആണിതെന്ന് കരുതപ്പെടുന്നു.

മാൻഡോറിലെ ക്ഷേത്രം

മാൻഡോറിലെ ജനങ്ങൾ രാവണനെ മരുമകനായാണ് കണക്കാക്കുന്നത്. മണ്ഡോദരി രാജ്ഞിയുടെ പ്രദേശമാണ് ഇതെന്ന് പറയുന്നു. രാവണന്റെയും മണ്ഡോദരിയുടെയും വിവാഹം നടന്നത് ഇവിടെയാണ്. ഈ ഓർമ്മയ്‌ക്കായാണ് ഇവിടെ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

35 അടി പൊക്കമുള്ള രാവണ പ്രതിമ

ഇൻഡോറിൽ നിന്ന് 200 കിലോമീറ്റർ അകലെ രാജസ്ഥാൻ-മധ്യപ്രദേശ് അതിർത്തിയിൽ മന്ദിർ എന്ന സ്ഥലത്ത് പത്ത് തലയും 35 അടി പോക്കവുമുള്ള രാവണന്റെ പ്രതിമ കാണാൻ സാധിക്കും. ഇതിനടുത്തായി ഷാഹ്ജപൂർ എന്ന സ്ഥലത്ത് രാവണന്റെ മകൻ മേഗ്നാഥി പ്രതിഷ്ഠയായുള്ള അമ്പലവും കാണാൻ സാധിക്കും.

Tags: ramayanaravanansriram
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies