ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ മുന്നേറ്റനിരതാരം മന്‍ദീപ് സിംഗിനും കൊറോണ സ്ഥിരീകരിച്ചു. ടീമിന്റെ ക്യാപ്റ്റന്‍ മന്‍പ്രീതടക്കം 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പുറകേയാണ് മന്‍ദീപിനും രോഗം സ്ഥിരീകരിച്ചത്.
ജലന്ധര്‍ സ്വദേശിയായ 25കാരന്‍ മന്‍ദീപ് ബംഗളൂരുവില്‍ ദേശീയക്യാമ്പില്‍ പരിശീലനത്തിന് പങ്കെടുക്കുന്നതിന് മുമ്പുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആകെ 20 താരങ്ങളെയാണ് കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കിയത്.
നേരത്തെ ഇന്ത്യന്‍ ഹോക്കിടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിനും മറ്റ് നാലുപേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഒരു മാസത്തെ വിശ്രമത്തിന് ശേഷം സായ് കേന്ദ്രത്തില്‍ പരിശീലനത്തിനായി എത്തിയ സമയത്താണ് കൊറോണ സ്ഥിരീകരിച്ചത്. പ്രതിരോധ നിരയിലെ സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിംഗ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കിഷന്‍ ബഹാദൂര്‍ പഥക് എന്നിവര്‍ക്കാണ് മന്‍പ്രീതിനൊപ്പം കൊറോണ ബാധിച്ചത്.
















Comments