തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫിറ്റ്‌നസ് ഉപദേശങ്ങള്‍ ഇനി ഇന്റര്‍നെറ്റിലൂടെ ലഭിക്കും. കേരളത്തിലെ കുട്ടികള്‍ക്കായി ഫിറ്റ്‌നസ് ചാനലാണ് തുടങ്ങിയിരിക്കുന്നത്. സ്റ്റേഫിറ്റ് എന്ന പേരിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. യൂട്യൂബ് ചാനല്‍ വഴിയാണ് സംപ്രേക്ഷണം നടക്കുക.
സ്‌കൂളുകളും മൈതാനങ്ങളും അന്യമാക്കിയ കൊറോണ കാലത്ത് കുട്ടികളുടെ ആരോഗ്യത്തിനായി ഒളിമ്പിക്‌സ് അസോസിയേഷന്റെതാണ് നൂതന ആശയം. എല്ലാത്തരം വ്യായാമങ്ങളും ഇത്തവണ കുട്ടികള്‍ക്ക് നഷ്ടമായിരിക്കുന്നു. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയെ ബാധിക്കുന്ന കാലഘട്ടത്തില്‍ വിവിധ വ്യായാമ മുറകള്‍ പരിശീലിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ദിവസവും 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സ്റ്റേഫിറ്റ് എന്ന ക്ലാസ്സ് നടക്കും. കേരള ഒളിമ്പിക് ചാനല്‍ വഴിയാണ് സംപ്രേക്ഷണം നടക്കുക. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനമാണ് നല്‍കുന്നത്. കളികള്‍ക്കൊപ്പം യോഗയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും വീട്ടില്‍ ചെയ്യാവുന്ന വിധമാണ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഒളിമ്പിക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
















Comments