ആഭരണങ്ങള്‍ ഇഷ്ടമല്ലാത്ത സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കും ഇപ്പോള്‍ കൂടുല്‍ താല്‍പര്യം പുരാതന ആഭരണങ്ങളിലാണ്. ദൈവങ്ങളുടെ ചിത്രങ്ങളോടും ചെറിയ വിഗ്രഹങ്ങളോടും കൂടിയ ആഭരണങ്ങള്‍ ഉപയോഗിക്കുന്നത് ഐശ്വര്യമാണെന്നു കരുതി വരുന്നു. ലക്ഷ്മി മാല, സരസ്വതി രൂപം പതിച്ച വളകള്‍, വിവിധയിനം രത്‌ന കല്ലുകള്‍ പതിച്ച മോതിരങ്ങള്‍, രുദ്രാക്ഷങ്ങളില്‍ പണികഴിപ്പിച്ച മാലകള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളുണ്ട് ഇവിടെ പ്രതിഷ്ഠയും വിഗ്രഹങ്ങളും ചാര്‍ത്തിയിരിക്കുന്ന സ്വര്‍ണ്ണവും ആഭരണങ്ങളും പുരാതന കാലം മുതല്‍ക്കേ ക്ഷേത്ര സ്വത്തായി അല്ലെങ്കില്‍ ക്ഷേത്രത്തിലെ നിധിയായി കണക്കാക്കപ്പെടുന്നു. ഇവ ക്ഷേത്രാഭരണം എന്ന പേരിലാണ് അറിയപ്പെടുന്നത്. ദേവീദേവന്മാര്‍ സാധാരണയായി സര്‍വാഭരണ വിഭൂഷിതരാണെന്നാണ് നമ്മുടെ വിശ്വാസം. അതുകൊണ്ടായിരിക്കണം പ്രജകള്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് വിശ്വസിക്കുന്ന രാജാക്കന്മാരും ഇത്തരത്തിലുള്ള രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. കിരീടങ്ങള്‍, മാലകള്‍, കമ്മലുകള്‍, വളകള്‍, അരപ്പട്ട എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ക്ഷേത്ര വിഗ്രഹങ്ങളിലൊന്നും കൂടുതലായി ആഭരണം ചാര്‍ത്താറില്ല. പകരം പുരാണ കഥകളിലും നാടകങ്ങളിലും മറ്റും ദൈവത്തിന്റെ വേഷം കെട്ടുന്നവര്‍ ഇത്തരത്തിലുള്ള ആഭരണങ്ങള്‍ ധരിച്ചു കാണുന്നു. ഇതില്‍ നിന്നാണ് പുരാതന രീതിയില്‍ പണി തീര്‍ത്ത വളകള്‍, മാലകള്‍, അരപ്പട്ട, നെറ്റി ചുട്ടി എന്നീ തരത്തിലുള്ള സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ആഭരണങ്ങള്‍ ഉണ്ടായത്. ഈ ആഭരണങ്ങള്‍ രാജ്യത്തിന് പുറത്തും അകത്തും ശ്രദ്ധനേടിയവയാണ്. ഇന്ന് സ്ത്രീകള്‍ കൂടുതല്‍ ആവശ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതും ഈ ആഭരണങ്ങളാണ്. ഇത്തരം ആഭരണങ്ങള്‍ ധരിക്കുന്നതിലൂടെ രാജ്യത്തിന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കപ്പെടുക കൂടി ചെയ്യുന്നുണ്ട്. സാധാരണ സ്വര്‍ണത്തിനെ അപേക്ഷിച്ച് ഇതിന് വിലയും കൂടുതലാണ്.
Comments