ജനീവ: ആഗോളതലത്തില്‍ കൊറോണ വ്യാപനം രണ്ടുകോടി കടന്നു. ഇന്നത്തെ കണക്ക നുസരിച്ച് 2,05,44,838 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം രോഗമുക്തരുടെ എണ്ണം 1,34,61,888 കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആകെ മരണം 7,46,366 ആണ്.
നിലവില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത് 63,36,584 പേരാണ്. ഇതില്‍ 64,610 പേര്‍ക്ക് മാത്രമാണ് രോഗം മൂര്‍ഛിച്ചിരിക്കുന്നത്. രോഗമുക്തരായി ആശുപത്രിവിട്ടവര്‍ 1,34,61,888 പേരാണ്.
ആഗോള കൊറോണാ വ്യാപനത്തില്‍ അമേരിക്ക തന്നെയാണ് മുന്നിലുള്ളത്. 53,06,851 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. മരണം 1,67,761 ആയി. രണ്ടാംസ്ഥാനത്ത് ബ്രസീല്‍ തുടരുകയാണ്. 31,12,393 പേര്‍ക്കാണ് കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണം ഒരു ലക്ഷത്തിന് മുകളിലായി.
















Comments