ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം .ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി.
ജനിച്ചാൽ മരിക്കും എന്നത് എല്ലാവർക്കും ഒരേപോലെ അറിയുന്ന ഒരു വസ്തുതയാണ്. മരണാനന്തരം മണ്ണിനോടലിഞ്ഞു ചേരുന്ന നമ്മുടെ അവയവങ്ങൾ ചിലപ്പോൾ മറ്റുള്ളവർക്ക് ഒരു ജീവിതം നൽകും. നമ്മൾ മരിച്ചതിനു ശേഷം നമ്മുടെ കണ്ണുകളാൽ മറ്റൊരാൾക്ക് നാം കണ്ട സുന്ദരമായ ലോകം കണ്ടാസ്വദിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, അതിനേക്കാൾ വലിയ പുണ്യം വേറെയില്ല.
ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നത് മൂലം പ്രതിവർഷം അഞ്ചു ലക്ഷം പേര് രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോർട്ടുകൾ. സാധാരണ ഗതിയിൽ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവൻ രക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ആളുകളുടെ എണ്ണം പ്രതിവർഷം വർധിച്ചു വരികയാണ്.
പൊതുവെ അവയവദാനത്തോടുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ മാറിയെങ്കിലും അതിന്റെ പൂർണ്ണതയോടുകൂടി രാജ്യത്ത് നടക്കുന്നില്ലായെന്നു തന്നെ പറയാം. കണക്കുകൾ പ്രകാരം ലോകത്തിൽ വെച്ച് ഏറ്റവും കുറവ് അവയവദാനം നടക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ദശലക്ഷം പേരിൽ ദശാംശം ആറ് ലക്ഷം പേര് മാത്രമാണ് ഇന്ത്യയിൽ അവയവദാനത്തിന് തയാറാകുന്നത്. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച ആളുകളുടെ ബന്ധുക്കൾ അവയവദാനത്തിന് തയാറാവുന്നുണ്ടെങ്കിലും ഇനിയും ഈ പ്രവർത്തികൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രാലയം ചൂണ്ടി കാട്ടി.
















Comments