ഭൂമിയിലേയ്‌ക്ക് പിറന്നു വീഴുന്നത് മുതൽ വളര്‍ന്ന് വലുതാകുന്നതുവരെ പല വിധത്തിലുള്ള ചടങ്ങുകള്‍ നടക്കാറുണ്ട്. എന്നാൽ അതെല്ലാം എങ്ങനെയാണ് ഉചിതമായി ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. കൂട്ടു കുടുംബവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് മുത്തശ്ശിമാരില്‍നിന്നും തലമുറകളിലേക്ക് ആ അറിവുകള്‍ പകര്‍ന്നുവന്നിരുന്നു. എന്നാൽ ഇന്നത്തെ തലമുറയില്‍ അതറിയുന്നവര്‍ വളരെ തുച്ഛമാണ്.
പണ്ട് കാലങ്ങളിൽ കുട്ടികൾ വളർന്നു വരുന്ന സമയം മുതൽക്കേ നിര്‍ബന്ധമായും സന്ധ്യയ്‌ക്ക് വിളക്ക് വെച്ച് സന്ധ്യാനാമം ചൊല്ലിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് ഇത്തരത്തിലുള്ള കാഴ്ചകൾ അപൂര്‍വ്വം ചില വീടുകളില്‍ മാത്രം ഒതുങ്ങി നിൽക്കുകയാണ്.
എന്തിനേറെ പറയുന്നു…? പല വീടുകളിലും സന്ധ്യയ്‌ക്ക് വിളക്കു വയ്‌ക്കാറുള്ള പതിവ് കൂടി ഇല്ലാതായെന്ന് നമ്മുക്ക് പറയാനാകും. വീടുകളിലേയ്‌ക്ക് ടെലിവിഷൻ വന്നതോടുകൂടിയാണ് സന്ധ്യാനാമ ജപം ഇല്ലാതായത്. പത്തു വർഷങ്ങൾക്ക് മുൻപ് വരെയും സന്ധ്യയായാല്‍ മിക്ക വീടുകളില്‍ നിന്നും ഒരേ സമയം നാമജപങ്ങള്‍ കേള്‍ക്കാമായിരുന്നു. ഇന്ന് ആ സമയങ്ങളെല്ലാം സീരിയല്‍ കൊണ്ടുപോയി. കുട്ടികൾക്ക് ഇതിനെപ്പറ്റിയുള്ള അറിവില്ലാത്തതിനാൽ അവരെയും കുറ്റം പറയാൻ കഴിയില്ല.
വീടുകളിൽ സന്ധ്യയ്‌ക്ക് നിലവിളക്കുകത്തിച്ചതിനുശേഷം ഒരു അരമണിക്കൂറെങ്കിലും കുടുബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് നാമം ജപിക്കണം. ഹൈന്ദവ ധര്‍മ്മത്തിന്‍റെ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണിത് . അനുഷ്ഠാനരീതികളില്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും സന്ധ്യാവന്ദനം ചെയ്തുവരുന്ന ഒരു തലമുറയെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. നമ്മുടെ തലമുറയെ നേര്‍വഴിക്ക് നയിക്കണമെങ്കില്‍ നാം നേര്‍വഴിക്ക് കാര്യങ്ങള്‍ ആചരിക്കേണ്ടത് ആവശ്യമാണ്. സന്ധ്യാവന്ദനം ജീവിതകാലം മുഴുവന്‍ അനുഷ്ഠിച്ചാല്‍ ആയുസ്സും ഐശ്വര്യവും വര്‍ദ്ധിക്കുമെന്ന് പുരാണ ഗ്രന്ഥങ്ങളിൽ പോലും പറയുന്നുണ്ട്.
ഭൂരിഭാഗം ഇടങ്ങളിലും വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് നിലവിളക്ക് കത്തിക്കുക. വിളക്ക് തെളിയിച്ചു കഴിഞ്ഞാല്‍ എല്ലാവരും കൂടിയിരുന്നുള്ള നാമജപമാണ്. ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിലകൊള്ളുവാൻ, മങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം ആചാരങ്ങൾ നമ്മൾ തീർച്ചയായും തിരികെ കൊണ്ട് വരേണ്ടതാണ്. എങ്ങനെയാണ് നാമം ചൊല്ലേണ്ടതെന്ന് നമുക്ക് ഒന്ന് നോക്കാം….
രാമ രാമ രാമ രാമ രാമപാഹിമാം
രാമപാദംചേരണെ മുകുന്ദ രാമ പാഹിമാം (2)
അച്ചുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ബജേ (2)
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി
നടുവില്‍ ഞാന്‍-ഈ നരകത്തീന്നെന്നെ
കരകേറ്റീടണെ തിരുവൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
















Comments