നാട്ടുമ്പുറങ്ങളിലും വീട്ടുമുറ്റത്തും വേലിയിലേയ്‌ക്കു ചാഞ്ഞും ഇടവഴികളിൽ പൂത്തുലയുന്ന ചെമ്പരത്തിയെ മലയാളിയ്‌ക്ക് പരിചപ്പെടുത്തേണ്ടതില്ലലോ….? പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തിയുടെ സൗന്ദര്യത്തിനപ്പുറം ഇവ പലവിധ ഔഷധ ഗുണങ്ങളും നൽകുന്നുവെന്ന കാര്യം പലർക്കും അറിയില്ല.
ആയുര്‍വേദത്തിലുള്ള പലവിധ മരുന്നുകളിലും മുടിയുടെ സംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. ഈ പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നു. അതേപോലെ തന്നെ പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്‌ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോള്‍ കുറയ്‌ക്കാനും നല്ലതാണ്.
പണ്ടത്തെ വീടുകളിൽ ഉണ്ടാക്കിയിരുന്ന ‘ചെമ്പരത്തിത്താളി’ ഇന്നും മുടി സംരക്ഷണത്തിന് ഉപയോഗിയ്‌ക്കുന്ന ഒന്നായി തന്നെ തുടരുകയാണ്. പ്രകൃതിദത്ത ഷാംപൂവൂം കണ്ടീഷണറുമാണിത്. മാത്രമല്ല, ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ മുടി വളരാന്‍ ഏറെ നല്ലതുമാണ്. അതേസമയം മുഖത്തു തേയ്‌ക്കാനും ചെമ്പരത്തി ഉപയോഗപ്രദമായ ഒന്ന് തന്നെയാണ്…എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം…..
ഒട്ടനവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ തന്നെ ചര്‍മ്മത്തിന് ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നല്‍കാന്‍ ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചര്‍മ്മ കോശങ്ങള്‍ അയയാതെ സൂക്ഷിയ്‌ക്കും. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്‌ക്കും. ആന്റി ഏജിംഗ് ഇഫ്കട് എന്നു പറയാം. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണിത്.
അതേസമയം ചര്‍മ്മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എന്‍സൈമായ ‘ഇലാസ്റ്റേസ്’ നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഏജ് സ്‌പോട്‌സ് കുറയ്‌ക്കാനും ഇതേറെ നല്ലതാണ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും വെയിലുമെല്ലാമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍. ഇതിനുള്ള പരിഹാരമാണ് ചെമ്പരത്തി മുഖത്തു തേയ്‌ക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നല്‍കുന്നു. ഇവ സ്‌കിന്‍ ടോണ്‍ നന്നാക്കുവാന്‍ സഹായിക്കുന്നു.
അതുപോലെ തന്നെ മനുഷ്യ ചര്‍മ്മത്തിന് സ്വാഭാവിക ഈര്‍പ്പം നിലനിർത്താനും ചെമ്പരത്തിയുടെ ഉപയോഗം നമ്മളെ സഹായിക്കുന്നു. ഇതിലെ മ്യൂസിലേജ് ഗുണം തന്നെയാണു കാരണം. ചെമ്പരത്തിയിലെ വഴുവഴുപ്പു തന്നെ. ഇത് ചര്‍മ കോശങ്ങള്‍ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ഇതേറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നല്‍കാന്‍ ഇതിലെ മ്യൂസിലേജ് ഗുണം സഹായിക്കുന്നു. ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നു കൂടിയാണിത്. ഇതില്‍ വീര്യം കുറഞ്ഞ ആസിഡുകളുണ്ട്. ഇവ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫ്ക്ട് നല്‍കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് നിറം നല്‍കുന്നു. യാതൊരു ദോഷവും വരുത്താത്ത മാലിക് ആസിഡ്, സിട്രിക് ആസിഡ് പോലുളളവയാണ് ഇതതിനു സഹായിക്കുന്നു. കെമിക്കല്‍ ബ്ലീച്ചിംഗിന്റെ ദോഷം വരുത്തുന്നില്ലെന്നു ചുരുക്കം. ഇവ ചര്‍മത്തിലെ മൃത കോശങ്ങള്‍ നീക്കുന്നു. ചര്‍മം വൃത്തിയാക്കുന്നു.
അപ്പോൾ പറഞ്ഞു വന്നത്…..ചെമ്പരത്തി അടങ്ങിയ പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വിപണിയില്‍ ലഭ്യമാണെങ്കിലും ഇതൊക്കെ വാങ്ങി പുരട്ടും മുൻപ് വീട്ടുമുറ്റത്തെ ചെമ്പരത്തി കയ്യിലിട്ടു തിരുമ്മി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതാകും നല്ലത്. നേരിട്ട് തന്നെ മുഖത്ത് ഇത് പുരട്ടാം, യാതൊരു പ്രശ്‌നവുമില്ല. അല്‍പം സമയം കഴിഞ്ഞു കഴുകാം. പ്രായക്കുറവും നല്ല ചര്‍മവും നിറവുമെല്ലാം നല്‍കാന്‍ ചെമ്പരത്തി ഏറെ നല്ലതാണ്. യാതൊരു ദോഷവും വരുത്താതെ തന്നെ….!
Comments