ബീജിംഗ്: ചൈനയില്‍ ഇന്ത്യക്കെതിരെ അസത്യപ്രചാരണം നടത്തുന്ന പാക് സ്ഥാനപതിയ്ക്കെതിരെ വിദേശകാര്യമന്ത്രാലയം രംഗത്ത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ നുണകളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിക്കുന്ന പാകിസ്താന് പ്രതിനിധിയുടെ നടപടിയെ ഇന്ത്യ വിമര്‍ശിച്ചു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതിനെക്കുറിച്ച് അസത്യപ്രചരണം നടത്താന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ചൈനയില്‍ നിയോഗിക്കപ്പെട്ട പാകിസ്താന് സ്ഥാനപതിയാണ് ചൈനയില്‍ ജമ്മുകശ്മീര്‍ വിഷയത്തെപ്പറ്റി നിരന്തരം സംസാരിക്കുകയും ലേഖനം എഴുതുകയും ചെയ്യുന്നത്. ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലാണ് പാകിസ്താന് സ്ഥാനപതിയുടെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
2019 ആഗസ്റ്റ് 5ന് ജമ്മുകശ്മീരിലെ 370-ാം വകുപ്പ് എടുത്തുമാറ്റിയ ശേഷം വികസനത്തില്‍ ആ നാട് മുന്നേറുന്ന വസ്തുത പാകിസ്താന് മന:പ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.ജനങ്ങളുടെ രാഷ്ട്രീയാധികാരവും തിരികെ ലഭിച്ചിരിക്കുന്നതും പാകിസ്താന് പറയുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Comments