കൗമാരക്കാരുടെ പ്രധാന പ്രശ്‌നമാണ് തലയിലെ താരന്‍. എത്ര ഭംഗിയുളള മുടിയാണെങ്കിലും ഒരു വില്ലനായി താരന്‍ വന്നാൽ പോയില്ലേ . തലയിലെ താരന്‍ അധികമായി കഴിഞ്ഞാല്‍ അത് പുരികത്തിലേക്കും കണ്‍പീലികളിലേക്കും പടരുന്നു. എന്നാല്‍ ചില നാടന്‍ പ്രയോഗങ്ങള്‍ ഉപയോഗിച്ച് താരനെ ഇല്ലാതാക്കാന്‍ കഴിയും അവ ഏതൊക്കെയാണെന്ന് നോക്കാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് തലയിലും പുരികത്തിലും പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
നാരങ്ങാ നീരും വെളിച്ചെണ്ണയും
നാരങ്ങാ നീരും, വെളിച്ചെണ്ണയും സമം എടുത്തു ചൂടാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. താരന്‍ ഇല്ലാതാക്കാനും മുടിയ്‌ക്ക് മിനുസം കിട്ടാനും സഹായിക്കുന്നു. കൂടാതെ ചെറുനാരങ്ങ മുറിച്ച് തലയില്‍ ഉരച്ച് തേച്ച് പിടിപ്പിക്കുന്നതും താരന്‍ ഇല്ലാതാക്കുന്നു.
ആര്യവേപ്പ്
ആര്യവേപ്പ് നന്നായി അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. താരനു പുറമെ തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ആര്യവേപ്പ് നല്ല ഔഷധം കൂടിയാണ്.
ഉലുവ
മുടിയുടെ ഭൂരിഭാഗ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉലുവ. താരന്‍ മഴുവനായി നീക്കം ചെയ്യാന്‍ ഉലുവ അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്.
തുളസിയില
തുളസിയില അരച്ച് തലയില്‍ പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. താരന്‍ പെട്ടന്ന് ഇല്ലാതാകുന്നു.
കടുക്
കടുക് അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് ഒരാഴ്ച തേച്ചാല്‍ താരന്‍ മുഴുവനായും ഇല്ലാതാകുന്നു.
ചെറിയ ഉള്ളി
ചെറിയ ഉള്ളി ചതച്ചത് അതിന്റെ നീര് എടുത്ത് തലയില്‍ പുരട്ടിയാല്‍ താരന്‍ നിന്നും രക്ഷപ്പെടാം. കൂടാതെ ചെറിയ ഉള്ളി മുറിച്ച് തലയില്‍ തേയ്‌ക്കുന്നതും നല്ലതാണ്.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള നന്നായി തലയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകികളയുക ഇത് മുടിയ്‌ക്ക് കറുപ്പു നിറം നല്‍കുകയും താരന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
ചെമ്പരത്തി
ചെമ്പരത്തി പൂവ് നന്നായി അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും താളിയായി ഉപയോഗിക്കുന്നതും താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ മുടിക്ക് കറുപ്പ് നിറം നല്‍കാനും മുടി നന്നായി വളരാനും ഇത് സഹായിക്കുന്നു.
Comments