തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെയും സ്ഥിരം സന്ദർശക.കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം നാല് തവണ സ്വപ്ന ക്ലിഫ് ഹൗസിലെത്തി.സ്വപ്നയുടെ മൊബൈൽഫോൺ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.സ്വപ്നയുടെ ക്ലിഫ് ഹൗസ് സന്ദർശനത്തെക്കുറിച്ച് എൻ ഐ എ അന്വേഷണം തുടങ്ങിയെന്നാണ് സൂചന.
സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ദേശീയ അന്വഷണ ഏജൻസി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളാണ് എൻ ഐ എ ശേഖരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ധാരണാ പത്രം ഒപ്പിട്ട ലൈഫ് പദ്ധതിയിലും ഇടനിലക്കാരിയായത് സ്വപ്നാ സുരേഷാണെന്ന തെളിവുകൾ പുറത്ത് വന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും നിരവധി തവണയെത്തിയതിന്റെ തെളിവുകൾ പുറത്തുവന്നത്. ജനം ടി വി ആണ് സ്വപ്നയുടെ ക്ലീഫ് ഹൗസ് സന്ദർശനവിവരം തെളിവു സഹിതം പുറത്തുകൊണ്ടുവന്നത്.
സ്വപ്നയുടെ മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചതോടെയാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് വ്യക്തമായത്
സ്വപ്നയുടെ മൊബൈൽ നമ്പറിന്റെ ജിപിഎസ് ലൊക്കേഷൻ ലോഞ്ചിറ്റ്യൂഡും ക്ലിഫ് ഹൗസിന്റെ ലോഞ്ചിറ്റ്യൂഡും ഒരേ നമ്പറിൽ വന്നത് ജൂൺ മാസത്തിൽ മാത്രം നാല് തവണയാണ്
76.9535 എന്ന ലോഞ്ചിറ്റ്യൂഡ് ക്ലിഫ് ഹൗസിന്റേതായി ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു
ഫോൺ രേഖകൾ പരിശോധിച്ചാൽ ഇതേ സ്ഥലത്ത് തന്നെയായിരുന്നു ജൂൺ മാസത്തിൽ നാല് തവണ സ്വപ്നയുടെ നമ്പർ ഉണ്ടായിരുന്നത് .സ്വപ്ന ക്ലിഫ് ഹൗസിലും സ്ഥിരം സന്ദർശകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.
Comments