കാബൂള്‍: അഫ്ഗാന്‍ തടവിലാക്കിയിരിക്കുന്ന താലിബാന്‍ ഭീകരരെ വിട്ടയയ്‌ക്കണം എന്ന നിലപാടിലുറച്ച് പ്രസിഡന്റ് അഷ്‌റഫ് ഗനി. കൊടുംകുറ്റവാളികളായ 400 പേരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടവും പ്രസിഡന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. എന്നാല്‍ 400 പേരില്‍ ആദ്യഘട്ടമെന്ന നിലയില്‍ 80 പേരെ മോചിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഗനി.
കൊടും ഭീകരന്മാരാണിവര്‍. രാജ്യത്തിന് ഭീഷണിയുമാണ്. എന്നാലും നിലവില്‍ അവരെ വിട്ടയയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് ഗനി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി ജെയിംസ് കണ്ണിംഗ്ഹാമുമായുള്ള സംഭാഷണത്തിലാണ് ഗനി അന്താരാഷ്‌ട്ര സമാധാനകരാര്‍ ലംഘിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്.
പുറത്തുവിടേണ്ടവരെല്ലാം മയക്കുമരുന്ന് കച്ചവടക്കാരും ഭീകരന്മാരുമാണ്. അവര്‍ അഫ്ഗാന്റെ ശത്രുക്കളുമായും നല്ല ബന്ധം സ്ഥാപിച്ചവരുമാണെന്നും ഗനി വ്യക്തമാക്കി. ഖത്തറില്‍ അമേരിക്കയുടെ മധ്യസ്ഥതയിലാണ് താലിബാനും അഫ്ഗാനും തമ്മില്‍ കരാര്‍ ഒപ്പിട്ടത്.
















Comments