മുംബൈ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിലെ അവശരായവരെ സഹായിക്കണമെന്ന ക്യാമ്പയിനുമായി ബോളിവുഡ് നടൻ അക്ഷയ്കുമാർ . ഇന്ത്യയ്ക്കായി ഒന്നിക്കാം എന്ന ഹാഷ് ടാഗോടെയാണ് അക്ഷയ്കുമാർ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.
സമൂഹത്തില്‍ അവശരായവരെ സഹായിക്കാനാണ് ക്യാമ്പെയിനെന്ന് താരം പറഞ്ഞു. തെരുവുകച്ചവടക്കാര്‍, പഴങ്ങളും ചായയും വില്ക്കുന്നവര്, മറ്റ് ചെറുകിട വ്യാപാരം നടത്തുന്നവർ ഇവരെല്ലാം കൊറോണ പ്രശ്നത്തില്‍ തെരുവില്‍ നിന്നും അകറ്റപ്പെട്ടിരിക്കുന്നു. അവരെല്ലാം കടുത്ത ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ്.
We all know these people, we all have these people in our lives.
On this #IndependenceDay, lets come together for them, lets come #Together4India.
जिससे जितनी हो सके उतनी मदद कीजिये… बस नज़रअंदाज़ मत कीजिये, share the way YOU care.
Jai Hind 🙏🏻 pic.twitter.com/WHCuabljEI— Akshay Kumar (@akshaykumar) August 15, 2020
വരൂ ഈ നല്ല ദിവസത്തില്‍ നമുക്ക് ഒരു തുടക്കമിടാം. തെരുവിലെ കച്ചവടക്കാരുടെ മുഖമാണ് എന്നെ അലട്ടുന്നത്. സ്ഥിരം കാണുന്ന ആ പ്രായമുള്ള അമ്മാവന് തന്റെ കുട്ടയിലെ പഴങ്ങള്‍ ആരെങ്കിലും വാങ്ങിക്കുമെന്ന പ്രതീക്ഷയിലാണ്. തന്റെ കയ്യിലെ മുല്ലപ്പൂവ് ആരും വാങ്ങിക്കാനില്ലാത്തത് കൊണ്ട് ട്രാഫിക് സിഗ്നലില്‍ നിന്ന് കണ്ണിര് തുടയ്ക്കുന്ന ആ കുഞ്ഞനുജത്തിയും നമ്മുടെ മുന്നിലുണ്ട്. ഒരു ദിവസം 50 രൂപാ പോലും സമ്പാദിക്കാനാകാതെ അവര്‍ വലയുകയാണ്’ തന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് അക്ഷയ് വിഷമം പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ 10 പേരിലേയ്ക്ക് ഷെയര്‍ ചെയ്യൂ എന്ന് അപേക്ഷിക്കുകയാണ് ബോളിവുഡ് താരം.
Comments