വിവാഹമോചനം ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒന്നാണ്. ഭൂരിപക്ഷം ആളുകളും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വിവാഹമോചനത്തിന്റെ വേദനയുമായി ജീവിതം തള്ളി നീക്കുന്നു. എന്നാല്‍ ചിലര്‍ക്ക് വിവാഹ മോചനം ഒരു വേദനയായിരിക്കില്ല, ആശ്വാസമായിരിക്കും. പലരും വിവാഹ മോചനത്തെ വ്യത്യസ്തമായാണ് നേരിടുന്നത്. അത് അവരുടെ സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും.
ചിലര്‍ പരസ്പര ധാരണയോടെയാകും പിരിയുന്നത്. ചിലര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പിരിയും. ചിലരാകട്ടെ അവരുടെ പങ്കാളിയുടെ താത്പര്യത്തിന് വേണ്ടി പിരിയും. ഈ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അത് തീര്‍ത്തും വ്യത്യസ്തമായൊരു സാഹചര്യമായിരിക്കും. ഇക്കാലത്ത് വിവാഹ മോചനം ഒരു പുതുമ അല്ലെങ്കില്‍ കൂടിയും വിവാഹമോചനത്തിന് ശേഷം ജീവിതം എങ്ങനെ നയിക്കണം എന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
1.ഒറ്റയ്‌ക്ക് നേരിടേണ്ടതില്ല
വിവാഹമോചനം നിങ്ങളില്‍ മാനസികാഘാതം ഉണ്ടാക്കാം. വിഷാദത്തിന് അടിമപ്പെടുകയും ചെയ്യാം. ഈ അവസ്ഥ ഒഴിവാക്കാന്‍ നിങ്ങള്‍ വിവാഹമോചനത്തിന് ശേഷം ഒരു കൗണ്‍സിലറെ സമീപിക്കേണ്ടതാണ്. കൗണ്‍സിലറുടെ നിര്‍ദേശപ്രകാരമുള്ള നിങ്ങളുടെ പുതിയ ജീവിത രീതികള്‍ പഴയ ഓര്‍മ്മകളെ മായ്ച്ചു കളയാം.
2. പേരന്റിംഗ് പ്രശ്‌നങ്ങള്‍
വിവാഹമോചനത്തിന് ശേഷം നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങള്‍ ഒരിക്കലും മാതൃകാ മാതാപിതാക്കളാകില്ല. നിങ്ങള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത്, അവരുടെ നല്ല ഭാവിക്കായി നിങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ രണ്ടുപേരും തുല്യ ശ്രദ്ധ ചെലുത്തണം.
3. ബന്ധങ്ങള്‍ മുറിച്ച് മാറ്റണം
നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ മുന്‍ പങ്കാളിയുമായി നിങ്ങള്‍ക്ക് വീണ്ടും ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുന്നില്ല. വേര്‍പിരിഞ്ഞ ശേഷം പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ നിങ്ങള്‍ക്ക് വളരെയധികം സമയം ആവശ്യമാണ്. വിവാഹമോചനത്തിന് തൊട്ടുപിന്നാലെ ഒരിക്കലും ഒരു കൂടിക്കാഴ്‌ച്ച നടത്തരുത്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ രണ്ടു പേരും ഒന്നിച്ചൊരു കാപ്പി കുടിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതായിരിക്കും നല്ല സമയം.
4. കൃതജ്ഞത
വിവാഹമോചനത്തിന് ശേഷം നിങ്ങള്‍ ജീവിത രീതികളോട് പൊരുത്തപ്പെട്ടു തുടങ്ങിയാല്‍, ദു:ഖമേറിയ അവസരത്തില്‍ നിങ്ങളെ സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത ഓരോ വ്യക്തിക്കും നിങ്ങള്‍ നന്ദി പറയുക. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട്ടിലേയ്‌ക്ക് ക്ഷണിച്ച് നല്ലൊരു വിരുന്ന് നല്‍കുക. ഓരോരുത്തരും നിങ്ങളെ എത്രത്തോളം മനസ്സിലാക്കി എന്നതിനെ കുറിച്ച് നിങ്ങള്‍ മനോഹരമായ കാര്‍ഡുകള്‍ എഴുതുക.
Comments