ന്യൂഡൽഹി ; രാജ്യത്തിനെതിരെ സമരത്തിനിറങ്ങിയത് തെറ്റാണെന്ന തിരിച്ചറിവ് ഇന്ന് ഷെഹീൻ ബാഗ് സമരക്കാരെ ബിജെപിയിൽ എത്തിക്കുന്നു . ഡൽഹിയിലെ ഷഹീൻബാഗിൽ താമസിക്കുന്ന മുസ്ലിം വിഭാഗത്തിലുള്ള നിരവധിപേരാണ് ബിജെപിയിൽ ചേർന്നത് . സാമൂഹ്യ പ്രവർത്തകൻ ഷഹസാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ. മെഹ്രീൻ, ആം ആദ്മി മുൻ പ്രവർത്തകൻ തബസ് ഹുസൈൻ എന്നിവർക്കൊപ്പം നിരവധി മുസ്ലിം സഹോദരീസഹോദരന്മാരും ബിജെപിയിൽ ചേർന്നതായി ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപിയുടെ ഡൽഹിഘടകത്തിലെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവർ പാർട്ടിയിൽ ചേർന്നത് . ഡൽഹിയുടെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും പങ്കെടുത്തു.
പൗരത്വ നിയമത്തിനെതിരെ എന്ന പേരിൽ രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ജിഹാദികൾ സ്വാധീനിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും , രാജ്യത്തെ നിയമവ്യവസ്ഥയിലും വിശ്വാസം ഉണ്ടെന്ന് അവർ വ്യക്തമാക്കി .
‘കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നിരവധി പാർട്ടികൾ ബിജെപി മുസ്ലിങ്ങളുടെ ശത്രുവാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. ബിജെപി ശത്രുവാണോ മിത്രമാണോ എന്നറിയുന്നതിന് നിങ്ങൾ ബിജെപിയിലേക്ക് തന്നെ വരണം ‘ – ഡൽഹി രാഷ്ട്രീയ ഉലമ കൗൺസിൽ മുൻ സെക്രട്ടറി കൂടിയായിരുന്ന ഷഹസാദ് അലി പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ബിജെപി ഒരിക്കലും ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. എന്നാൽ മുസ്ലിം സമുദായത്തെ ഭയപ്പെടുത്തുകയും അവരുടെ വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവ നഷ്ടപ്പെടുത്തുകയും , വോട്ട് ബാങ്കായി ഉപയോഗിക്കുകയും ചെയ്ത ചില പാർട്ടികളുണ്ട് . മുസ്ലിം സഹോദരങ്ങൾ ബിജെപിയിൽ ചേരുന്നതിന്റെ ആവേശം എല്ലാ മതത്തിലുമുള്ള ആളുകൾക്കും മോദി സർക്കാരിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുന്നു- ആദിഷ് ഗുപ്ത പറഞ്ഞു .
Comments