പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍.......!
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍…….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 05:02 pm IST
FacebookTwitterWhatsAppTelegram

രാത്രി നേരത്തെ കിടക്കുകയും ഒരുപാട് വൈകി എണീക്കുകയും ചെയ്യുന്നവരാണ് നമുക്കിടയിലെ അധികമുള്ളവരും. കൗമാരക്കാരിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ധർ വ്യക്തമാകുന്നത്.

ഒരു ശരാശരി മനുഷ്യന്റെ കാര്യം എടുക്കുകയാണെങ്കിൽ രാത്രി ഒന്‍പതു മണിക്കു മുമ്പായി ഭക്ഷണം കഴിക്കുന്നു. പിന്നീട് ഏതാണ്ടു 12 മണിക്കൂര്‍ നേരത്തേക്കു നാം ഭക്ഷണം കഴിക്കാറേയില്ല. പിറ്റേ ദിവസം പ്രഭാതത്തില്‍ എട്ടോ ഒമ്പതോ മണിയാകുമ്പോഴാണു നാം തലേ രാത്രിയിലെ ഉപവാസം അവസാനിപ്പിക്കുക.

ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ പ്രകാരം പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാൾക്ക് ഒരു ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം നല്‍കുന്നു. അതുപോലെ തന്നെ പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുമുണ്ട്. ഇവരില്‍ കൂടുതലായി കാണുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരക്കാരില്‍ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലായി കാണപ്പെടും. അതിനാല്‍ പ്രഭാതഭക്ഷണം അഥവാ പ്രാതല്‍ ഒഴിവാക്കുന്നത്‌ ആരോഗ്യകരമായ ഒരു ശീലമല്ല.

പ്രഭാതഭക്ഷണത്തിന്റെ ഉപയോഗങ്ങൾ

പ്രാതല്‍ നിങ്ങളുടെ ശാരീരികപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു
.
പ്രഭാതത്തില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഏറ്റവും കുറഞ്ഞിരിക്കും. ഇത്‌ ഊര്‍ജശോഷണത്തിനു കാരണമാകുന്നു. ആഹാരത്തില്‍ നിന്നാണ്‌ ഊര്‍ജ്ജം കിട്ടേണ്ടത്‌. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ലഭ്യമാക്കാനായി പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റതിനുശേഷം രണ്ടു മണിക്കൂറിനകം ആഹാരം കഴിച്ചിരിക്കണം.

തടി കുറയ്‌ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കുന്നു

പ്രാതല്‍ കഴിക്കുന്നവര്‍ക്കു ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും ആവശ്യമെങ്കില്‍ കുറയ്‌ക്കുന്നതിനുള്ള ആഹാരശൈലി പിന്തുടരാന്‍ കഴിയുന്നു എന്നു ഗവേഷണങ്ങളില്‍ നിന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തടി കുറയ്‌ക്കാന്‍ വേണ്ടി പ്രാതല്‍ ഉപേക്ഷിക്കുന്നവര്‍ പിന്നീട്‌ അമിത ഭക്ഷണം കഴിക്കുന്നതായും അനാരോഗ്യകരമായ ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതായും തെളിഞ്ഞിട്ടുണ്ട്‌. ഇതു ക്രമേണ പൊണ്ണത്തടി ഉണ്ടാകാന്‍ ഇടയാക്കുന്നു.

ഇന്‍സുലിന്‍ ഉത്‌പാദനത്തെ ക്രമീകരിക്കുന്നു

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു പിന്നീട്‌ ആഹാരം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. ഇതിന്റെ ഫലമായി രക്തത്തില്‍ (ഗ്ലൂക്കോസിന്റെ അളവിനെക്കാള്‍) ഇന്‍സുലിന്‍ അളവു കൂടിയിരിക്കുകയും ഇതു ശാരീരികപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇതു ക്രമേണ ശരീരത്തില്‍ കൊഴുപ്പടിഞ്ഞുകൂടാന്‍ ഇടയാക്കും.

നല്ല പ്രകടനം കാഴ്‌ചവെക്കാന്‍ സഹായിക്കുന്നു

വിശന്നിരിക്കുമ്പോള്‍ നന്നായി ജോലിചെയ്യാനോ പഠിക്കാനോ കഴിയില്ല. വിശന്നിരിക്കുന്ന സമയം നിങ്ങള്‍ ശുണ്‌ഠിക്കാരനും ഒന്നിലും താത്‌പര്യമില്ലാത്തവനും ആയിരിക്കും. ഇതു നിങ്ങളുടെ ജോലിയെ ബാധിക്കും. പ്രാതല്‍ നിങ്ങളെ ജോലിയില്‍ ശ്രദ്ധയുള്ളവരും ഉന്മേഷമുള്ളവരുമാക്കുന്നു.

ഊര്‍ജോപഭോഗം നേരത്തെ നടക്കുന്നു

പ്രാതല്‍ കഴിക്കുന്നവര്‍ ആഹാരത്തില്‍ നിന്നുള്ള ഊര്‍ജം നേരത്തെതന്നെ എരിച്ചുതീര്‍ക്കുന്നു. പ്രാതല്‍ കഴിക്കാതെ ഉച്ചയ്‌ക്ക്‌ അമിതഭക്ഷണം കഴിക്കുന്നവര്‍ ക്ഷീണം കൊണ്ട്‌ അലസരായിരിക്കും. തടി കൂടുകയും ചെയ്യുന്നു.

നല്ല മാതൃക സൃഷ്‌ടിക്കാന്‍ സഹായിക്കുന്നു

കുട്ടികള്‍ക്കു നല്ല മാതൃക കാട്ടിക്കൊടുക്കേണ്ടവരാണു മുതിര്‍ന്നവര്‍. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കേണ്ടതു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യമാണെന്നു കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ ശീലത്തിലൂടെ നിങ്ങള്‍ക്കു കഴിയും.

പോഷകഘടകങ്ങള്‍ ലഭിക്കാൻ സഹായിക്കുന്നു

പ്രഭാതത്തില്‍തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യമായിട്ടുള്ള പോഷകഘടകങ്ങള്‍ ലഭിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ മാത്രം സാധാരണയായി ഉള്‍പ്പെടുത്താറുള്ള പയറുവര്‍ഗങ്ങള്‍, പാല്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ പ്രാതല്‍ ഉപേക്ഷിച്ചാല്‍ ശരീരത്തിനു ലഭിക്കാതെ പോകും.

പ്രാതല്‍ ഉപേക്ഷിക്കുന്നതു നിങ്ങളെ ശുണ്‌ഠിക്കാരനാക്കുന്നു

പ്രാതല്‍ ഉപേക്ഷിക്കുന്നവര്‍ മുന്‍ശുണ്‌ഠിക്കാരാകാനുള്ള സാധ്യത കൂടുതലാണ്‌. പ്രാതല്‍ കഴിക്കാതിരിക്കുന്നതു നിങ്ങളെ അസംതൃപ്‌തരാക്കും. എന്തുകൊണ്ടു നിങ്ങള്‍ ദേഷ്യപ്പെടുന്നു എന്നു പോലും പലപ്പോഴും നിങ്ങള്‍ക്കറിയാന്‍ കഴിയുകയില്ല.

അതോടൊപ്പം തന്നെ പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുമെന്നതിനാല്‍, അത് മറ്റു സമയത്തെ ഭക്ഷണങ്ങളെക്കാള്‍ വൈറ്റമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരിക്കും. ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അതിറോസ്‌ക്ലീറോസിസ്, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കൂടുതലാണ്.

Tags: foodHealthbreak fast
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies